CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 27 Minutes 36 Seconds Ago
Breaking Now

അന്യമതത്തില്‍ പെട്ട വ്യക്തിയെ പ്രണയിച്ചു; പിതാവ് മകളുടെ കഴുത്തറുത്ത് കൊന്നു; ഭാര്യയെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

മതംമാറി പ്രണയിച്ച മകളെ വിവാഹം ചെയ്ത് അയയ്ക്കാന്‍ ഇഷ്ടപ്പെടാതിരുന്ന പിതാവ് അവളുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയാണ് ചെയ്തത്.

ജാതിയും മതവും എത്ര പുരോഗമനം നേടിയാലും നമ്മുടെ നാട്ടില്‍ സുപ്രധാനം തന്നെയാണ്. എത്രയൊക്കെ പുരോഗമനം അവകാശപ്പെട്ടാലും മക്കളെ വിവാഹം കഴിച്ച് അയയ്ക്കുന്ന കാര്യം വരുമ്പോള്‍ ഇതൊക്കെ പ്രധാന കാരണമായി മാറും. എന്നാല്‍ മതംമാറി പ്രണയിച്ച മകളെ വിവാഹം ചെയ്ത് അയയ്ക്കാന്‍ ഇഷ്ടപ്പെടാതിരുന്ന പിതാവ് അവളുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയാണ് ചെയ്തത്. 

മകളെ കൊലപ്പെടുത്തിയ ശേഷം ഭാര്യയെ കൊലപ്പെടുത്തിയ ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പുതുച്ചേരിയിലാണ് സംഭവം. ഞായറാഴ്ച വീട് ഏറെ നേരം അടഞ്ഞുകിടക്കുന്നത് ശ്രദ്ധിച്ച അയല്‍ക്കാര്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ മൃതദേഹങ്ങളാണ് കാണുന്നത്. 58-കാരനായ ഗൃഹനാഥന്‍ ചുവരില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഭാര്യയുടെയും മകളുടെ മൃതദേഹം നിലത്ത് കിടന്നിരുന്നതായും പോലീസ് വ്യക്തമാക്കി. 

ഒരു സ്വകാര്യ ഫാക്ടറിയിലാണ് പിതാവ് ജോലി ചെയ്തിരുന്നത്. ഇയാള്‍ മൂന്ന് പെണ്‍മക്കളാണ്. മുതിര്‍ന്ന് രണ്ട് മക്കളുടെയും വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. മൂന്നാമത്തെ മകളാണ് അന്യമതസ്ഥനെ പ്രണയിച്ചിരുന്നത്. ഇതിന്റെ പേരില്‍ കുടുംബത്തില്‍ കലഹവും പതിവായിരുന്നു. ഞായറാഴ്ചയും സമാനമായ വഴക്ക് ഉണ്ടായതായി പോലീസ് പറയുന്നു. 

ഇതിനൊടുവിലാണ് രോഷാകുലനായ ഭര്‍ത്താവ് 50-കാരിയായ ഭാര്യയെയും, 25 വയസ്സുള്ള മകളെയും കൊന്ന് ആത്മഹത്യ ചെയ്തത്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.