CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 27 Seconds Ago
Breaking Now

പുകവലിച്ചതിന് 12കാരനെ തല്ലി; മകന്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം സ്‌കൂളില്‍ പോയി; ഒന്നും ചെയ്യാന്‍ കഴിയാതെ നിയമം

വെറും പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് അമ്മയെ കൊന്ന ശേഷം സാധാരണ മട്ടില്‍ സ്‌കൂളില്‍ പോയത്.

സ്വന്തം അമ്മയെ വകവരുത്തിയ ശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ നില്‍ക്കാന്‍ ആര്‍ക്ക് സാധിക്കും. എന്നാല്‍ വെറും പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് അമ്മയെ കൊന്ന ശേഷം സാധാരണ മട്ടില്‍ സ്‌കൂളില്‍ പോയത്. മധ്യചൈനയിലെ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. പലയിടത്ത് നിന്നും പെറുക്കി അമ്മ വീട്ടില്‍ കൊണ്ടുവന്നിരുന്ന സിഗററ്റ് പാക്കറ്റുകളില്‍ നാലെണ്ണം മകന്‍ വലിച്ചുതീര്‍ത്തെന്ന് കണ്ടെത്തിയതിന്റെ പേരിലുള്ള തര്‍ക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

34 വയസ്സുകാരി ചെന്‍ ആണ് കൊല്ലപ്പെട്ടത്. ഒറ്റയ്ക്ക് മകനെ വളര്‍ത്തുന്നതിനൊപ്പം ഭാരമായി മാറിയ ലോണുകള്‍ അടച്ച് തീര്‍ക്കാനാണ് പാതി കഴിച്ച ഭക്ഷണവും പാര്‍ട്ടികളില്‍ ബാക്കി വരുന്ന സിഗററ്റുകളും ഇവര്‍ വീട്ടില്‍കൊണ്ടുവന്നിരുന്നത്. എന്നാല്‍ മകന്‍ ഇതെടുത്ത് ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെ ചെന്‍ മകനെ വഴക്കുപറയുകയും അടിക്കുകയും ചെയ്തത്.

ഇതോടെയാണ് ആറാം ക്ലാസുകാരന്‍ അമ്മയെ കത്തി ഉപയോഗിച്ച് വകവരുത്തിയത്. ചുരുങ്ങിയത് 20 കുത്തെങ്കിലും ഇവരുടെ ശരീരത്തില്‍ ഏറ്റിരുന്നു. പോലീസ് മൃതദേഹം കണ്ടെത്തി 12കാരനായ മകനാണ് പ്രതിയെന്ന് തിരിച്ചറിയുമ്പോള്‍ ഇവന്‍ സ്‌കൂളിലായിരുന്നു. കുറ്റങ്ങള്‍ ഇവര്‍ സമ്മതിച്ചു, യാതൊരു കുറ്റബോധവും പ്രകടിപ്പിച്ചതുമില്ല.

പക്ഷെ ചൈനയിലെ നിയമങ്ങള്‍ പ്രകാരം 14 വയസ്സാണ് ക്രിമിനല്‍ കുറ്റത്തിന് വിചാരണ അര്‍ഹിക്കുന്ന പ്രായം. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് 12കാരന്‍ പതിവ് പോലെ സ്‌കൂളിലെത്തി. ഇതോടെ രക്ഷിതാക്കള്‍ രോഷത്തിലാണ്. ഇതിന് പുറമെ ക്രിമിനല്‍ പെരുമാറ്റം പുലര്‍ത്തുന്ന ഇവനെയൊക്കെ വെറുതെവിടുന്ന നിയമം മാറ്റണമെന്നും ആവശ്യം ഉയരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.