CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 13 Minutes 50 Seconds Ago
Breaking Now

പത്രപ്രവര്‍ത്തകരെ വെടിവെയ്ക്കും, അഭിപ്രായങ്ങളുടെ പേരില്‍ ആളുകള്‍ക്ക് തല്ലുകൊള്ളുന്നു; ഇങ്ങനൊരു ഇന്ത്യ വേണ്ടെന്ന് രാഹുല്‍ ഗാന്ധി യുഎഇയില്‍

പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും, അഭിപ്രായം പറയുന്നതിന് തല്ലുകൊള്ളുകയും ചെയ്യുന്ന ഒരു ഇന്ത്യ നമുക്ക് വേണ്ട.

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ വലിയ വെല്ലുവിളികള്‍ മുന്നിലുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി നയിക്കുന്ന ബിജെപിയെ തറപറ്റിക്കലാണ് ആ വെല്ലുവിളിയെന്ന് ആരും സ്വാഭാവികമായും ചിന്തിക്കും. എന്നാല്‍ അതല്ല സംഗതിയെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെടാതെ പ്രതിരോധിക്കാനും, വ്യത്യസ്തമായ അഭിപ്രായമുള്ള വ്യക്തികള്‍ക്ക് തല്ലുകൊള്ളാതിരിക്കുന്നതുമാണ് പ്രധാന വെല്ലുവിളിയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പക്ഷം. 

ഐഎംടി ദുബായ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുലിന്റെ ഈ അഭിപ്രായപ്രകടനങ്ങള്‍. 'പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും, അഭിപ്രായം പറയുന്നതിന് തല്ലുകൊള്ളുകയും ചെയ്യുന്ന ഒരു ഇന്ത്യ നമുക്ക് വേണ്ട. അടുത്ത തെരഞ്ഞെടുപ്പിലെ പ്രധാന വെല്ലുവിളി ഇത് തന്നെയാണ്', രാഹുല്‍ ഗാന്ധി പറയുന്നു. 

സഹിഷ്ണുത നമ്മുടെ സംസ്‌കാരത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു. പക്ഷെ നിലവിലെ സര്‍ക്കാരിന് കീഴില്‍ വളരെയേറെ അസഹിഷ്ണുത വളരുന്നതായാണ് കാണുന്നത്. ഇന്ത്യയാണ് തന്റേതല്ലാത്ത വീക്ഷണകോണില്‍ നിന്നും ചിന്തിക്കാന്‍ പ്രേരണ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

21ാം നൂറ്റാണ്ടില്‍ അവസരം എവിടെയുണ്ടോ ആളുകള്‍ അവിടേക്ക് സഞ്ചരിക്കും. രാജ്യത്ത് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്. കൂടാതെ ഇന്ത്യക്ക് ഹെല്‍ത്ത് കെയര്‍ സേവനങ്ങളില്‍ ആഗോള ശക്തിയായി വളരാനും സാധിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. 

 




കൂടുതല്‍വാര്‍ത്തകള്‍.