CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 15 Minutes 21 Seconds Ago
Breaking Now

പന്നിപനി മാത്രമല്ല, വയറിളക്കവും ഛര്‍ദിയും പിടിപെടും ; അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി

കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗം ബികെ ഹരിപ്രസാദാണ് ബിജെപി ദേശീയ അധ്യക്ഷനെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.

പന്നിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ചുള്ള കോണ്‍ഗ്രസ് എംപിയുടെ പരാമര്‍ശം വിവാദമാകുന്നു. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗം ബികെ ഹരിപ്രസാദാണ് ബിജെപി ദേശീയ അധ്യക്ഷനെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.

കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിനാലാണ് അമിത് ഷായ്ക്ക് പന്നിപ്പനി ബാധിച്ചതെന്നായിരുന്നു ഹരിപ്രസാദിന്റെ പരാമര്‍ശം. കര്‍ണാടക സര്‍ക്കാരിനെ പൊളിക്കാന്‍ ശ്രമിച്ചാല്‍ അമിത് ഷാ പാടുപെടും. കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരിച്ചെത്തിയതോടെ അമിത് ഷാ പരിഭ്രമിച്ചെന്നും അതിനാലാണ് ഇപ്പോള്‍ പന്നിപ്പനി ബാധിച്ചതെന്നും ഹരിപ്രസാദ് പറഞ്ഞു. പ്രസ്താവന വിവാദമായതോടെ നേതാവ് മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. 




കൂടുതല്‍വാര്‍ത്തകള്‍.