CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 24 Seconds Ago
Breaking Now

റഫേല്‍ ഫൈറ്റര്‍ ജെറ്റിന് 41 ശതമാനം പണം അധികം മുടക്കി ; ഇന്ത്യയ്ക്ക് നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്

റഫേല്‍ ജെറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി മാത്രമായി ഒരുക്കുന്ന ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന് വേണ്ടി 130 കോടി ഡോളര്‍ ഫ്രാന്‍സ് ആവശ്യപ്പെട്ടു

ഇന്ത്യന്‍ വ്യോമസേനയ്ക്കായി 126 ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനുള്ള നീക്കം വന്‍ നഷ്ടമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. ദി ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ റഫേല്‍ ജെറ്റ് ഒന്നിന് 41.2 ശതമാനം അധിക തുക നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ഫ്രാന്‍സില്‍ നിന്നും 36 റഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുമെന്ന് 2015 ഏപ്രില്‍ പത്തിനാണ് മോദി പ്രഖ്യാപിച്ചത്. റഫേല്‍ ജെറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി മാത്രമായി ഒരുക്കുന്ന ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന് വേണ്ടി 130 കോടി ഡോളര്‍ ഫ്രാന്‍സ് ആവശ്യപ്പെട്ടു. ഇത് നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഓരോ വിമാനത്തിന്റെയും നിരക്കിലേക്ക് ഈ തുക ചേര്‍ന്നതോടെ വര്‍ദ്ധിച്ചു. ഓരോ റാഫേല്‍ ജെറ്റിന്റെയും വില 41.42 ശതമാനമാണ് വര്‍ദ്ധിച്ചത്.

ഇന്ത്യന്‍ വ്യോമസേന 126 ബെയര്‍ ബോണ്‍ വിമാനങ്ങള്‍ വാങ്ങിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. റഫേല്‍ വിമാനത്തിനായി ചിലവഴിച്ച തുകയുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്രം മടിച്ചിരുന്നു. ഫ്രാന്‍സുമായുള്ള ഈ കരാര്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ പുറത്തുവിടാനാകില്ലെന്നായിരുന്നു കാരണം പറഞ്ഞത്.




കൂടുതല്‍വാര്‍ത്തകള്‍.