CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 19 Seconds Ago
Breaking Now

പ്രധാനമന്ത്രി മോദിയെ നേരിടാന്‍ മമതാ ബാനര്‍ജി; പിന്തുണയുമായി രാഹുല്‍ ഗാന്ധി; ബിജെപിയുടെ അന്ത്യം കുറിയ്ക്കാന്‍ കൊല്‍ക്കത്തയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും തൃണമൂലും എതിര്‍പക്ഷത്താണ്.

കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഘടിപ്പിക്കുന്ന റാലി പ്രതിപക്ഷ ഐക്യത്തില്‍ സുപ്രധാനമായി മാറുമെന്നാണ് കരുതുന്നത്. ബിജെപിയുടെ മരണമണി മുഴക്കുന്നതാകും റാലിയെന്ന് മമത പ്രഖ്യാപിച്ചും കഴിഞ്ഞു. ഇതിന് പിന്നാലെയാണ് റാലിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തുന്നത്. 

മറ്റ് പാര്‍ട്ടികളെ നേരിടാന്‍ അനുയോജ്യയായ നേതാവായി മമതയെ ഉയര്‍ത്തിക്കാണിക്കുന്നതോടൊപ്പം, ബിജെപിയെ വെല്ലുവിളിക്കാനും ഈ റാലിയെ ഉപയോഗിക്കാമെന്ന പ്രതീക്ഷയിലാണ് തൃണമുല്‍ കോണ്‍ഗ്രസ്. 20 പ്രതിപക്ഷ പാര്‍ട്ടികളുടെയെങ്കിലും നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 

'യഥാര്‍ത്ഥ ദേശീയതയും, വികസനവും പ്രതിരോധിക്കാന്‍ ജനാധിപത്യം, സാമൂഹിക നീതി, മതേതരത്വം എന്നിവ ഉപയോഗിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ വിശ്വാസം. ബിജെപിയും മോദിയും ഇവ നശിപ്പിക്കുകയാണ്', രാഹുല്‍ മമതയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും തൃണമൂലും എതിര്‍പക്ഷത്താണ്. 

ബിജെപിയുടെ തെറ്റായ ഭരണത്തിന് എതിരെ യുണൈറ്റഡ് ഇന്ത്യ റാലിയാണ് സംഘടിപ്പിക്കുന്നത്. ഇത് ബിജെപിയുടെ മരണമണി മുഴക്കും, മമത പ്രഖ്യാപിച്ചു. ബിജെപിയെ മറികടന്ന് പ്രാദേശിക പാര്‍ട്ടികള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.