CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 51 Minutes 26 Seconds Ago
Breaking Now

യാത്രയ്ക്കിടെ ഛര്‍ദ്ദിക്കാനായി പുറത്തേക്ക് തലയിട്ട സ്ത്രീയ്ക്ക് ദാരുണാന്ത്യം

വൈദ്യുത പോസ്റ്റിലിടിച്ച് തല വേര്‍പെട്ടു.

ബസ് യാത്രയ്ക്കിടെ ഛര്‍ദ്ദിക്കാനായി പുറത്തേക്ക് തലയിട്ട മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. വൈദ്യുത പോസ്റ്റിലിടിച്ച് തല വേര്‍പെട്ടു. മധ്യപ്രദേശില്‍ വെള്ളിയാഴ്ചയാണ് സംഭവം.

ഛത്താപൂര്‍ സ്വദേശിനിയായ ആശാറാണി എന്ന സ്ത്രീയാണ് അപകടത്തില്‍ മരിച്ചത്. സാന്തയില്‍ നിന്ന് പന്നയിലേക്ക് പോകുകയായിരുന്നു ഇവര്‍. ഇടിയുടെ ആഘാതത്തില്‍ തല കഴുത്തില്‍ നിന്ന് വേര്‍പെട്ട് റോഡില്‍ വീണതായി കോട്വാലി പോലീസ് പറഞ്ഞു.

ബസ് അമിത വേഗത്തിലാണ് സഞ്ചരിച്ചത്. അശ്രദ്ധമായി വാഹനം ഓടിച്ച കുറ്റത്തിന് ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി .

 




കൂടുതല്‍വാര്‍ത്തകള്‍.