CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 46 Minutes 56 Seconds Ago
Breaking Now

കേംബ്രിഡ്ജ്ഷയര്‍ സെഹിയോന്‍ യുകെ വിയാനി മിഷന്റെ നേതൃത്വത്തില്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ 23 ന് കേംബ്രിഡ്ജില്‍ നടക്കും.

ദൈവത്തിന്റെ പ്രതിരൂപമായി നിലനിന്നുകൊണ്ട് സഭയെ നയിക്കുവാനും വളര്‍ത്തുവാനും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വൈദികരെ എല്ലാ തലത്തിലും പ്രത്യേകം സംരക്ഷിക്കുവാന്‍ , ഏറെ ആത്മീയ ഒരുക്കത്തോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ , റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ .സോജി ഓലിക്കലും നേതൃത്വം നല്‍കുന്ന സെഹിയോന്‍ മിനിസ്ട്രീസ് വൈദികരുടെ മധ്യസ്ഥനായ വി .ജോണ്‍ മരിയ വിയാനിയുടെ നാമധേയത്തില്‍ രൂപംകൊടുത്ത വിയാനി മിഷന്‍ ടീമിന്റെ നേതൃത്വത്തില്‍ ഈമാസം 23 ന് ശനിയാഴ്ച്ച  നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ പ്രമുഖ ആത്മീയ ശുശ്രൂഷകന്‍ ഫാ.ഡോം മാര്‍ട്ടിന്‍ ഗൗമാന്‍, സിസ്റ്റര്‍ ടംസിന്‍ മേരി ,ഫാ.എറിക്കോ ഫാല്‍കാവോ ,കാനോന്‍ ജോണ്‍ എന്നിവര്‍ പങ്കെടുക്കും. ശനി  രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് കണ്‍വെന്‍ഷന്‍.വി .കുര്‍ബാന ,

ആരാധന  .തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമാകും .

യേശുക്രിസ്തുവിനായി ജീവാര്‍പ്പണം ചെയ്ത വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള  പ്രത്യേക ധ്യാന ശുശ്രൂഷയിലേക്ക്  സെഹിയോന്‍ യൂറോപ്പ് വിയാനി മിഷന്‍ ടീം യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു .

Venue.

St PHILIP HOWARD Catholic church

CAMBRIDGE 

CB1 3TH.

   കൂടുതല്‍ വിവരങ്ങള്‍ക്ക് 

ജോണി 07846 321473 

എവുപ്രാസ്യ 07837962605




കൂടുതല്‍വാര്‍ത്തകള്‍.