CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 13 Minutes 16 Seconds Ago
Breaking Now

കൊല്ലപ്പെട്ട ജവാന്റെ മൃതദേഹത്തിനു സമീപം ബന്ധുവിനെ തള്ളിവീഴ്ത്തി എംഎല്‍എ

ശനിയാഴ്ച മൃതദേഹം നാട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനു വെച്ചപ്പോഴാണ് സംഭവം

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹത്തിനു സമീപം ബന്ധുവിനെ തള്ളിവീഴ്ത്തി എംഎല്‍എ. ഭരണകക്ഷിയായ ബിജു ജനതാദളിന്റെ ബരാബതികട്ടക്ക് എംഎല്‍എ ദൊബാശിഷ് സാമന്ത്രെ സിആര്‍പിഎഫ് ജവാന്‍ മനോജ് ബെഹ്‌റയുടെ ബന്ധുവിനെ തള്ളി താഴെയിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. 

ശനിയാഴ്ച മൃതദേഹം നാട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനു വെച്ചപ്പോഴാണ് സംഭവം. ജവാനെ ഒരു നോക്കുകാണാനെത്തിയ ബന്ധുവിനെയാണ് എംഎല്‍എ കഴുത്തില്‍പ്പിടിച്ച് തള്ളി നിലത്തുവീഴ്ത്തിയത്. എന്താണ് എംഎല്‍എയെ പ്രകോപിപ്പിച്ച കാരണം എന്നുള്ളത് വ്യക്തമല്ല. സംഭവം വിവാദമായതോടെ ഖേദപ്രകടനവുമായി എംഎല്‍എ രംഗത്തെത്തി. ജവാന്റെ ബന്ധുവാണെന്ന് അറിയില്ലായിരുന്നുവെന്നായിരുന്നു എംഎല്‍യുടെ വിശദീകരണം. 

ആദ്യം കഴുത്തില്‍പ്പിടിച്ച് തള്ളിയിട്ടശേഷം രണ്ടാമതും കഴുത്തില്‍പിടിച്ച് മൃതദേഹത്തിനരുകില്‍ ഇരുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ദൃശ്യത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.