CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 44 Seconds Ago
Breaking Now

ഇത്രയും വലിയ സ്‌ഫോടക ശേഖരം എങ്ങനെ പുല്‍വാമയില്‍ എത്തി ; സുരക്ഷാ വീഴ്ചയില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

മോദി സൈനികരെ രക്ഷസാക്ഷികളായി കണ്ടില്ല. അനില്‍ അംബാനിക്ക് മോദി 30000 കോടി രൂപയാണ് നല്‍കിയത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതൃത്വം. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ജവാന്മാര്‍ക്ക് അനില്‍ അംബാനിക്ക് നല്‍കിയ പരിഗണന പോലും പ്രധാനമന്ത്രി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. മോദി സൈനികരെ രക്ഷസാക്ഷികളായി കണ്ടില്ല. അനില്‍ അംബാനിക്ക് മോദി 30000 കോടി രൂപയാണ് നല്‍കിയത്. മോദിയുടെ പുതിയ ഇന്ത്യ ഇതാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

നേരത്തെ പുല്‍വാമ ഭീകരാക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. ഇത്രയും വലിയ സ്‌ഫോടക ശേഖരം എങ്ങനെ പുല്‍വാമയിലെത്തിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു. സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാണ്. അദ്ദേഹം ഇത് ഏറ്റെടുക്കണം.

രാജ്യം പുല്‍വാമ ഭീകരാക്രമണത്തില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഷൂട്ടിംഗിലായിരുന്നുവെന്ന് സുര്‍ജോവാല ആരോപിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.