CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 59 Seconds Ago
Breaking Now

തൈമൂറിന്റെ ആയയുടെ മാസ ശമ്പളം ഒന്നര ലക്ഷമോ ; മറുപടിയുമായി കരീന

തൈമൂര്‍ സംതൃപ്തനെങ്കില്‍ ആയയുടെ ശമ്പളത്തെ കുറിച്ച് മറ്റുള്ളവര്‍ ചിന്തിക്കുന്നത് എന്തിനാണെന്നും കരീന ചോദിക്കുന്നു.

സെയ്ഫ് അലി ഖാനെ പോലെയും കരീന കപൂറിനെ പോലെയും തന്നെ മകന്‍ തൈമൂര്‍ അലിഖാന് ആരാധകര്‍ ഏറെയാണ് ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഈ അടുത്ത് തൈമൂറിനെ പരിചരിക്കുന്ന ആയയുടെ ശമ്പളത്തെ ചുറ്റിപറ്റി അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു. ഒന്നര ലക്ഷം രൂപയാണ് ആയയുടെ മാസ ശമ്പളമെന്നായിരുന്നു വാര്‍ത്തകള്‍. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കരീന.

എങ്ങനെയാണ് ഞങ്ങളുടെ വീട്ടിലെ കാര്യം മറ്റുള്ളവര്‍ അറിയുന്നത് എന്നും എന്റെ കുഞ്ഞ് സന്തോഷത്തോടേയും സുഖത്തോടേയും ഇരിക്കുന്നതിന് വിലയിടാന്‍ കഴിയുമോയെന്നും കരീന ചോദിക്കുന്നു. തൈമൂര്‍ സംതൃപ്തനെങ്കില്‍ ആയയുടെ ശമ്പളത്തെ കുറിച്ച് മറ്റുള്ളവര്‍ ചിന്തിക്കുന്നത് എന്തിനാണെന്നും കരീന ചോദിക്കുന്നു.

ഞാന്‍ കാര്‍ക്കശ്യക്കാരിയാണെന്നും അഹങ്കാരിയാണെന്നും ചിലര്‍ പരിഹസിക്കാറുണ്ട്. അഹങ്കാരത്തോടെ ഒരിക്കലും പെരുമമാറിയിട്ടില്ല. എനിയ്ക്കും ഒരു കുടുംബമുണ്ട്. സ്വകാര്യതയുണ്ട്. അത് മാനിക്കാത്തവരാണ് മോശം കാര്യങ്ങള്‍ പറയുന്നതെന്നും അതൊന്നും ഗൗനിക്കുന്നില്ലെന്നും കരീന പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.