CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 35 Minutes 37 Seconds Ago
Breaking Now

വി യൗസേപ്പിതാവിന്റെ തിരുന്നാള്‍ ഞായറാഴ്ച ; കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ ജോസഫ് കാരിക്കശ്ശേരി മുഖ്യ കാര്‍മ്മികനായിരിക്കും

തിരുകുടുംബത്തിന്റെ നാഥനും കാവല്‍ക്കാരനും സര്‍വത്രിക സഭയുടെ മദ്ധ്യസ്ഥനുമമായ വി യൗസേപ്പിതാവിന്റെ ലണ്ടനിലെ സൗത്താള്‍ വിശ്വാസ സമൂഹം മാര്‍ച്ച് 17ാം തിയതി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ സെന്റ് അല്‍സലം ദേവാലയത്തില്‍ ആഘോഷിക്കുന്നു.

തിരുന്നാള്‍ ദിവ്യബലിക്ക് റൈറ്റ് റവ ഫാ ജോസഫ് കാരിക്കശേരി (കോട്ടപ്പുറം രൂപതാ ബിഷപ്പ്) മുഖ്യ കാര്‍മികനായിരിക്കും. ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മത്തില്‍ വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, നോവേനയും ഉണ്ടായിരിക്കും. സ്‌നേഹ വിരുന്നോടെ തിരുന്നാള്‍ ആഘോഷം സമാപിക്കും.

തിരുന്നാളില്‍ പങ്കെടുക്കുവാനും ദൈവാനുഗ്രഹം പ്രാപിക്കുവാനും എല്ലാവരേയും റവ ഫാ ജോണ്‍സ് അലക്‌സാണ്ടര്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ ഫാ ജോണ്‍സണ്‍ അലക്‌സാണ്ടര്‍

കേരള കാത്തലിക് ചാപ്ലിന്‍ ; 07958376955

തിരുന്നാള്‍ ആഘോഷിക്കുന്ന ദേവാലയത്തിന്റെ അഡ്രസ്

സെന്റ് ആന്‍സ്ലെം ചര്‍ച്ച്, ദി ഗ്രീന്‍, സൗത്താള്‍ , ലണ്ടന്‍, UB2 BE




കൂടുതല്‍വാര്‍ത്തകള്‍.