CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 32 Minutes 14 Seconds Ago
Breaking Now

ചോര ഊറ്റിക്കുടിക്കും കോണ്‍ഗ്രസ്; ഓണ്‍ലൈനില്‍ ട്രെന്‍ഡിംഗായി #VampireCongress; മനോഹര്‍ പരീക്കര്‍ മരിച്ച് മണിക്കൂറുകള്‍ തികയും മുന്‍പ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ക്ക് കത്ത്

പരീക്കറുടെ മരണം നടന്ന് രണ്ട് മണിക്കൂര്‍ പോലും തികയുന്നതിന് മുന്‍പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശം ഉന്നയിച്ച് ഗോവ ഗവര്‍ണര്‍ക്ക് കത്തയച്ചു

സോഷ്യല്‍ മീഡിയയുടെ രോഷം ഏറ്റുവാങ്ങി കോണ്‍ഗ്രസ് പാര്‍ട്ടി. അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ അപമാനിച്ചെന്ന് ആരോപിച്ചാണ് ട്വിറ്ററില്‍ കോണ്‍ഗ്രസിന് നേര്‍ക്ക് അതിരൂക്ഷമായ വിമര്‍ശനം ഉയരുന്നത്. ഞായറാഴ്ച പരീക്കറുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമമാണ് വിവാദമായത്. 

#VampireCongress എന്ന വാക്ക് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് സ്ഥാനത്ത് എത്തിക്കഴിഞ്ഞു. പരീക്കര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിന് പകരം അധികാരം നേടാനുള്ള ആര്‍ത്തിയാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നായിരുന്നു ആളുകളുടെ വിമര്‍ശനം. പാര്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ചായിരുന്നു ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മരണത്തിന് കീഴടങ്ങിയത്. 

പരീക്കറുടെ മരണം നടന്ന് രണ്ട് മണിക്കൂര്‍ പോലും തികയുന്നതിന് മുന്‍പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശം ഉന്നയിച്ച് ഗോവ ഗവര്‍ണര്‍ക്ക് കത്തയച്ചു. ഇതിനെതിരെയാണ് പൊതുജനങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും, പാര്‍ട്ടിക്കും എതിരെ അഭിപ്രായങ്ങളുമായി എത്തിയത്. മരണം പുറത്തറിഞ്ഞ് രണ്ട് മണിക്കൂര്‍ തികയും മുന്‍പ് എംഎല്‍എമാരെ വിളിച്ചുകൂട്ടി യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്തയച്ചതാണ് ട്വിറ്റര്‍ ഉപയോക്താക്കളെ ചൊടിപ്പിച്ചത്. 

മനോഹര്‍ പരീക്കറുടെ മരണം നടന്ന് മണിക്കൂറുകള്‍ക്കകം നടന്ന ഈ നടപടി നാണക്കേടാണെന്ന് മറ്റ് ചിലര്‍ കുറിച്ചു. കഴുകന്‍മാരോടാണ് കോണ്‍ഗ്രസിന്റെ ഈ നടപടിയെ ചിലര്‍ ഉപമിച്ചത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കോണ്‍ഗ്രസ് നീക്കങ്ങള്‍ക്കെതിരെ രംഗത്ത് വന്നു. സംസ്‌കാരം നടക്കാന്‍ പോലും കാത്തുനില്‍ക്കാത്ത കോണ്‍ഗ്രസ് ഇതോടെ പ്രതിരോധത്തിലാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.