CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 7 Minutes 19 Seconds Ago
Breaking Now

ഇന്ത്യയ്ക്ക് വേണ്ടത് സത്യസന്ധനായ പ്രധാനമന്ത്രിയെയാണ് , കാവല്‍ക്കാരനെയല്ലെന്ന് ഒവൈസി

നിങ്ങളുടെ മൂക്കിന് താഴെയാണ് പത്താന്‍കോട്ട് ആക്രമണവും ഉറി ആക്രമണവും പുല്‍വാമ ഭീകരാക്രമണവുമെല്ലാം നടന്നത്. നിങ്ങള്‍ എന്ത് തരം ചൗക്കിദാറാണ്?

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച 'മേം ഭീ ചൗക്കിദാര്‍' കാമ്പയിനെതിരെ രൂക്ഷ പരിഹാസവുമായി ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പാര്‍ട്ടി അധ്യക്ഷന്‍ സുല്‍ത്താന്‍ അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയ്ക്ക് വേണ്ടത് ഒരു നല്ല പ്രധാനമന്ത്രിയെയാണെന്നും അല്ലാതെ കാവല്‍ക്കാരനെയല്ലെന്നും പറഞ്ഞായിരുന്നു മോദിക്കെതിരെ അദ്ദേഹം  രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

' നിങ്ങളുടെ മൂക്കിന് താഴെയാണ് പത്താന്‍കോട്ട് ആക്രമണവും ഉറി ആക്രമണവും പുല്‍വാമ ഭീകരാക്രമണവുമെല്ലാം നടന്നത്. നിങ്ങള്‍ എന്ത് തരം ചൗക്കിദാറാണ്? ഇന്ത്യയ്ക്ക് വേണ്ടത് സത്യസന്ധനായ ഒരു പ്രധാനമന്ത്രിയെയാണ്. അല്ലാതെ ഒരു കാവല്‍ക്കാരനെയല്ല ഒവൈസി പറഞ്ഞു.

പ്രധാനമന്ത്രി എന്തിനാണ് സ്വാമി അസീമാനന്ദയെ ഭയപ്പെടുന്നതെന്നും ഒവൈസി ചോദിച്ചു. ' നിങ്ങള്‍ ഒരു യഥാര്‍ത്ഥ ചൗക്കിദാര്‍ ആണെങ്കില്‍ സംത്‌ഡോത സ്‌ഫോടനക്കേസില്‍ അസീമാനന്ദ അടക്കം നാല് പ്രതികളെ വെറുതെ വിട്ട കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകണമെന്നും ഒവൈസി ആവശ്യപ്പെട്ടു. 'നിങ്ങള്‍ എന്തിനാണ് അദ്ദേഹത്തെ ഭയക്കുന്നത്. ഒരു കാലത്ത് അദ്ദേഹം ആര്‍എസ്എസിന്റെ ഏറ്റവും അടുത്ത ആളായിരുന്നു ആര്‍എസ്എസ് പ്രത്യയശാസ്ത്രം പിന്തുടര്‍ന്ന് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ഇന്ത്യയുടെ സംയുക്തമായ ഒരു സംസ്‌ക്കാരത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും ഒവൈസി കുറ്റപ്പെടുത്തി.




കൂടുതല്‍വാര്‍ത്തകള്‍.