CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 3 Minutes 29 Seconds Ago
Breaking Now

റഫാല്‍ യുദ്ധവിമാനം ഇങ്ങ് വന്നാല്‍ പിന്നെ പാകിസ്ഥാന്‍ ഈ പരിസരത്ത് വരില്ല: ഇന്ത്യന്‍ വ്യോമസേനാ മേധാവി

'റഫാല്‍ എത്തുന്നതോടെ ആകാശ പ്രതിരോധത്തില്‍ ഇന്ത്യയുടെ ശക്തി പതിന്മമടങ്ങാകും.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏറ്റവും മികച്ച പ്രതിരോധ യുദ്ധവിമാനമാണ് റഫാല്‍ യുദ്ധവിമാനങ്ങളെന്ന് ഇന്ത്യന്‍ വ്യോമസേനാ മേധാവി ബിഎസ് ധനോവ. റഫാല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായാല്‍ പിന്നെ പാകിസ്ഥാന്‍ നിയന്ത്രണ രേഖയിലോ, അന്താരാഷ്ട്ര അതിര്‍ത്തിയുടെ അടുത്തോ പോലും എത്താന്‍ ധൈര്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'റഫാല്‍ എത്തുന്നതോടെ ആകാശ പ്രതിരോധത്തില്‍ ഇന്ത്യയുടെ ശക്തി പതിന്മമടങ്ങാകും. ഇതോടെ പാകിസ്ഥാന്‍ അതിര്‍ത്തിക്ക് അരികില്‍ പോലും വരില്ല. ഇതിന് മറുപടി നല്‍കാന്‍ പാകിസ്ഥാന് തല്‍ക്കാലം കഴിവുമില്ല', വ്യോമസേനാ മേധാവി വ്യക്തമാക്കി. 

ചണ്ഡീഗഢില്‍ നാല് യുഎസ് നിര്‍മ്മിത ചിനൂക് ഹെലികോപ്ടറുകള്‍ സൈന്യത്തിന്റെ ഭാഗമാകുന്ന ചടങ്ങിനെത്തിയപ്പോഴാണ് ധനോവ ഈ അഭിപ്രായപ്രകടനം നടത്തിയത്. ബാലകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പകരമായി പാകിസ്ഥാന്‍ എഫ്16 യുദ്ധവിമാനങ്ങളുമായി ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ അക്രമിക്കാന്‍ എത്തിയിരുന്നു. ഇതിനെ ഇന്ത്യ വിജയകരമായി പ്രതിരോധിക്കുകയും ചെയ്തു. 

സെപ്റ്റംബറില്‍ ഫ്രാന്‍സില്‍ നിന്നുമുള്ള ആദ്യ റഫാല്‍ യുദ്ധവിമാനം ഇന്ത്യയിലെത്തും. പുതിയ കരാര്‍ പ്രകാരമുള്ള 36 റഫാല്‍ വിമാനങ്ങളില്‍ മീറ്റിയോര്‍ എയര്‍ടുഎയര്‍ മിസൈലുകള്‍ ഉള്‍പ്പെടും. ശത്രുവിമാനങ്ങളെ 150 കിലോമീറ്റര്‍ അകലെ നിന്നും വെടിവെച്ചിടാന്‍ ഇതോടെ സാധിക്കും. പാകിസ്ഥാന് പുറമെ ചൈനയെയും ഇന്ത്യ ഇതുവഴി പ്രതിരോധിക്കുമെന്ന് വ്യോമസേനാ മേധാവി വ്യക്തമാക്കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.