CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 52 Minutes 48 Seconds Ago
Breaking Now

രാഹുലിന്റെ അടിസ്ഥാന വരുമാന പദ്ധതിയ്ക്ക് ഉപദേശം നല്‍കിയത് ഈ ബുദ്ധി കേന്ദ്രം

തോമസ് പിക്കറ്റിയ്ക്ക് പുറമെ ഇന്ത്യന്‍ വംശജനായ സാമ്പത്തിക വിദഗ്ധന്‍ അഭിജിത് ബാനര്‍ജിയും പദ്ധതിയ്ക്ക് സാമ്പത്തികോപദേശം നല്‍കുന്നുണ്ട്.

ലോക്പ്രശസ്ത സാമ്പത്തിക വിദഗ്ധനായ തോമസ് പിക്കറ്റിയാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ അടിസ്ഥാന വരുമാന പദ്ധതിയുടെ ഉപദേഷ്ടാവ്. ജാതിസംഘര്‍ഷ രാഷ്ട്രീയത്തില്‍ നിന്ന് വരുമാന, സ്വത്ത് വിതരണ രാഷ്ട്രീയത്തിലേയ്ക്ക് ചുവടുമാറേണ്ട സമയം അതിക്രമിച്ചു എന്നാണ് തോമസ് പിക്കറ്റി അഭിപ്രായപ്പെടുന്നത്. ജനങ്ങള്‍ക്ക് കുറഞ്ഞ വരുമാനം ഉറപ്പ് നല്‍കുന്ന പദ്ധതി സ്വാഗതം ചെയ്യപ്പെടേണ്ടാണെന്നും പിക്കറ്റി പറഞ്ഞു. 

തോമസ് പിക്കറ്റിയ്ക്ക് പുറമെ ഇന്ത്യന്‍ വംശജനായ സാമ്പത്തിക വിദഗ്ധന്‍ അഭിജിത് ബാനര്‍ജിയും പദ്ധതിയ്ക്ക് സാമ്പത്തികോപദേശം നല്‍കുന്നുണ്ട്. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ് ടെക്‌നോളജയില്‍ ഇക്കണമിക്‌സ് പ്രഫസറാണ് അഭിജിത്. 

വികസിത രാജ്യങ്ങളിലെ സാമ്പത്തിക അസമത്വങ്ങള്‍ സംബന്ദഇച്ച ക്യാപിറ്റല്‍ ഇന്‍ ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി (2013) എന്ന കൃതിയിലൂടെയാണ് തോമസ് പിക്കറ്റിയുടെ പേര് ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. ഇതിനു പുറമെ വികസര രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചും പിക്കറ്റി പഠനഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ സാമ്പത്തിക അസമത്വം ഭീമമായ തോതില്‍ വര്‍ദ്ധിച്ചെന്നാണ് പിക്കറ്റി അഭിപ്രായപ്പെടുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.