CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 47 Minutes 6 Seconds Ago
Breaking Now

ലെസ്റ്റര്‍ മലയാളിയായ നഴ്‌സിന്റെ ഭാര്യ നാട്ടില്‍ മരണത്തിന് കീഴടങ്ങി ; വിടപറഞ്ഞത് 29ാം വയസില്‍

ഗര്‍ഭിണിയായിരിക്കേ നടത്തിയ പരിശോധനയില്‍ കാന്‍സര്‍ കണ്ടെത്തുകയായിരുന്നു. ചികിത്സ പുരോഗമിക്കേ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

യുകെ മലയാളിയുടെ ഭാര്യ നാട്ടില്‍ മരണത്തിന് കീഴടങ്ങി. ലെസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറി ഹോസ്പിറ്റലില്‍ അടുത്തിടെ നഴ്‌സായി ജോലിക്കെത്തിയ കണ്ണൂര്‍ സ്വദേശി റിജീഷിന്റെ ഭാര്യ സോജിയാണ് കാന്‍സര്‍ ചികിത്സയ്ക്കിടെ മരിച്ചത്. യുകെയിലേക്ക് ഭര്‍ത്താവിനൊപ്പം വരാനുള്ള സ്വപ്നം ശേഷിക്കേയാണ് ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. ഗര്‍ഭിണിയായിരിക്കേ നടത്തിയ പരിശോധനയില്‍ കാന്‍സര്‍ കണ്ടെത്തുകയായിരുന്നു. ചികിത്സ പുരോഗമിക്കേ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

റിജീഷ് ലെസ്റ്ററില്‍ എത്തിയിട്ട് ഏതാനും മാസമേ ആയിട്ടുള്ളൂ. ദേവാലയ ചടങ്ങുകള്‍ക്കിടയില്‍ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഇടവക വികാരി ജോര്‍ജ് ചേലക്കാരന്‍ പരേതയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി.

29 വയസായിരുന്നു സോജിയ്ക്ക്. എട്ടുമാസം മുമ്പ് യുകെയില്‍ എത്തിയ റിജേഷ് ഭര്യയുടെ രോഗവിവരം അറിഞ്ഞ് നാട്ടിലേക്ക് പോയി. മരണ സമയം ഒപ്പമുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലെ മണ്ടളം സ്വദേശിയാണ് റിജേഷ് ജോസഫ്. പത്തനംതിട്ട ഗാന്ധി ജങ്ഷനാണ് സോജിയുടെ സ്വദേശം. രണ്ടു മക്കളുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.