CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 55 Minutes 38 Seconds Ago
Breaking Now

മോദി സാധാരണക്കാരുടെയല്ല മുകേഷ് അംബാനിയുടേയും നീരവ് മോദിയുടേയും കാവല്‍ക്കാരന്‍ ; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

ഞാനും കാവല്‍ക്കാരനാണ് എന്നാണ് മോദി പറയുന്നത്. എന്നാല്‍, ആരുടെ കാവല്‍ക്കാരന്‍ എന്ന് അദ്ദേഹം പറയുന്നില്ല

മോദി രാജ്യത്തെ സാധാരണക്കാരുടെ കാവല്‍ക്കാരനല്ല. മറിച്ച്, കോര്‍പ്പറേറ്റ് ഭീമനായ റിലയന്‍സ് കമ്പനി ഉടമ മുകേഷ് അംബാനിയുടെയും കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങി ഇന്ത്യന്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന നിരവ് മോദിയുള്‍പ്പടെയുള്ളവരുടെ കാവല്‍ക്കാരനാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന് രാജസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഞാനും കാവല്‍ക്കാരനാണ് എന്നാണ് മോദി പറയുന്നത്. എന്നാല്‍, ആരുടെ കാവല്‍ക്കാരന്‍ എന്ന് അദ്ദേഹം പറയുന്നില്ല. ഏതെങ്കിലും കര്‍ഷകരുടെ വീട്ടില്‍ ഈ പറഞ്ഞ കാവല്‍ക്കാരനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ. തൊഴിലില്ലാതിരിക്കുന്ന ഏതെങ്കിലും യുവാക്കളുടെ വീട്ടില്‍ നിങ്ങള്‍ ഈ ചൗക്കിദാറിനെ കണ്ടിട്ടുണ്ടോ. എന്നാല്‍, മുകേഷ് അംബാനിയുടെ വീട്ടില്‍ ഈ കാവല്‍ക്കാരുടെ വരിയാണ്. രാഹുല്‍ വിമര്‍ശിച്ചു.

ബിജെപിയെ വെട്ടിലാക്കിയ കോണ്‍ഗ്രസിന്റെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന വിമര്‍ശനത്തിന് മറുപടിയെന്നോണമാണ് മോദിയടക്കമുള്ള പ്രമുഖ ബിജെപി നേതാക്കള്‍ ഞാനും കാവല്‍ക്കാരനാണ് (മേം ഭി ചൗക്കിദാര്‍) എന്ന പ്രചാരണ പരസ്യവുമായി രംഗത്തു വന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.