CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 26 Seconds Ago
Breaking Now

ബിജെപി പ്രവര്‍ത്തകര്‍ സ്വന്തം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ കൂകിവിളിച്ചു ; ശത്രുഘ്‌നന്‍ സിന്‍ഹ സിന്ദാബാദെന്ന് !! പാര്‍ട്ടി പോര് പുറത്ത്

പാറ്റ്‌ന വിമാനത്താവളത്തില്‍ രവി ശങ്കര്‍ പ്രസാദ് ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു.

ശത്രുഘ്‌നന്‍ സിന്‍ഹയെ ഒഴിവാക്കി ബിഹാര്‍ പാറ്റ്‌ന സാഹിബ് മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് സീറ്റ് നല്‍കിയതില്‍ ഒരു വിഭാഗത്തിന് അതൃപ്തി.

പാറ്റ്‌ന വിമാനത്താവളത്തില്‍ രവി ശങ്കര്‍ പ്രസാദ് ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. രവി ശങ്കര്‍ പ്രസാദ് ഗോ ബാക്ക്, ആര്‍കെ സിന്‍ഹ സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.

ശത്രുഘ്‌നന്‍ സിന്‍ഹയായിരുന്നു ഈ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നത്. എന്നാല്‍, മോദിക്കെതിരേയും കേന്ദ്ര നേതൃത്വത്തിനെതിരേയും രൂക്ഷ വിമര്‍ശനത്തിനിരയാക്കിയതിനെ സിന്‍ഹയെ ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കാതെ വെട്ടിയ ബിജെപി പകരം രവി ശങ്കര്‍ പ്രസാദിനെയാണ് നിര്‍ത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.