CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 19 Minutes 20 Seconds Ago
Breaking Now

ഫാ ദാനിയേല്‍ പൂവനത്തില്‍ നയിക്കുന്ന പരിശുദ്ധാത്മ നവീകരണ ധ്യാനം ഏപ്രില്‍ 24,25 തിയതികളില്‍ ബ്രിസ്റ്റോളില്‍

പരിശുദ്ധാന്മ നവീകരണ ധ്യാനം ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് ഏപ്രില്‍ 24,25 തിയതികളില്‍ വൈകുന്നേരം 5.30 മുതല്‍ 9 .30 വരെ നടത്തുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ പ്രമുഖ വചന പ്രഘോഷകനും വറ്റിനാട് മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡയറക്ടറും തിരുവനന്തപുരം മലങ്കര മേജര്‍ അതിരൂപതാ വൈദീകനുമായ ബഹുമാനപ്പെട്ട ദാനിയേല്‍ പൂവണ്ണത്തിലച്ചന്‍ യുവജനങങള്‍ക്കും മാതാപിതാക്കള്‍ക്കുമായി നടത്തുന്ന പരിശുദ്ധാന്മ നവീകരണ ധ്യാനം ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് ഏപ്രില്‍ 24,25 തിയതികളില്‍ വൈകുന്നേരം 5.30 മുതല്‍ 9 .30 വരെ നടത്തുന്നതാണ്.

ഈ വര്‍ഷം ജിസിഎസ്സി എ ലെവല്‍ തുടങ്ങിയ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

കുരിശിന്‍ ചുവട്ടിലെ ചോരക്കളത്തില്‍ നിന്നും സെഹിയോന്‍ ശാലയിലെ അഗന്ി അഭിഷേകത്തില്‍ നിന്നും പിറവി കൊണ്ട ക്രിസ്തുവിന്റെ സഭയ്ക്ക് അന്നും ഇന്നും ഒറ്റ നിയോഗമേ ഉണ്ടായിരുന്നുള്ളൂ. സാക്ഷ്യമാകുക. സാക്ഷ്യം നല്‍കേണ്ടവരുടെ സംഗമമായ സഭയെ നവീകരിക്കുക., പുത്തന്‍ ശോഭയും ഉണര്‍വും നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ നവീകരണ ധ്യാനത്തില്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണുകളിലുള്ള എല്ലാ മിഷന്‍ സെന്ററില്‍ നിന്നുള്ളവരും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ ഫാ പോള്‍ വെട്ടിക്കാട്ട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ് .

സ്ഥലം ; സെന്റ് ജോസഫ് കാതലിക് ചര്‍ച്ച്

132 ഫോറസ്റ്റ് റോഡ്, BS16 3QT, ബ്രിസ്‌റ്റോള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫിലിപ് കണ്ടോത്ത് (റീജണല്‍ ട്രസ്റ്റി)- 07703063836

റോയി സെബാസ്റ്റിയന്‍ (ജോയ്ന്റ് ട്രസ്റ്റി)- 07862701046

വാര്‍ത്ത ; സി ഗ്രേസ് മേരി




കൂടുതല്‍വാര്‍ത്തകള്‍.