CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 41 Minutes 12 Seconds Ago
Breaking Now

വെയില്‍സിലെ ഹോളി ഇന്നസെന്റ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ കൂദാശ ചടങ്ങുകള്‍ മേയ് 31, ജൂണ്‍ 1 തിയതികളില്‍

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മക്കള്‍ ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി സഭാ പാരമ്പര്യത്തില്‍ ആരംഭിച്ച ചെറിയ ദേവാലയം അതിവേഗമാണ് വളര്‍ച്ചയിലെത്തിയത്. സ്വന്തമായി ദേവാലയം വേണമെന്ന പ്രാര്‍ത്ഥന സഫലമായി 2015 ല്‍ സൗത്ത് വെയില്‍സിലെ ബ്രിട്ടണ്‍ഫെറയില്‍ ആരാധനാലയം വാങ്ങി, പാരമ്പര്യ തനിമയില്‍ പുനര്‍ നിര്‍മ്മിച്ച് കൂദാശയ്ക്കായി ഒരുക്കിയിരിക്കുകയാണ്.

ക്രിസ്തുവിന്റെ ജനനത്തോട് ചേര്‍ന്ന് ഹെരോദാ രാജാവിന്റെ ഹീനമായ രാജകല്‍പ്പന പ്രകാരം അനേകായിരം കുഞ്ഞുങ്ങളെ നിഷ്‌കരണം വധിക്കപ്പെട്ട് സഹദേന്മാരായി. ആ പരിശുദ്ധ സഹദേന്മാരുടെ നാമത്തില്‍ സഭയില്‍ സ്ഥാപിതമായിരിക്കുന്ന രണ്ടാമത്തെ ദേവാലയമാണ് വെല്‍സിലെ ഈ ഹോളി ഇന്നസന്റ് ദേവാലയം. നിരവധി സല്‍സന്താന ഭാഗ്യം ഉള്‍പ്പെടെ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും അത്ഭുതങ്ങളുടേയും അനുഗ്രഹങ്ങളുടേയും അനേക അനുഭവങ്ങള്‍ക്ക് ഈ ദേവാലയം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. എല്ലാവര്‍ഷവും ഡിസംബര്‍ 26,27 തിയതികളിലായി ഈ ദേവാലയത്തിന്റെ പെരുന്നാള്‍ വി. ശുശുസഹദേവന്മാരുടെ മദ്ധ്യസ്ഥതയില്‍ നടത്തപ്പെടുന്നു.

ഒരുക്കധ്യാനം, അഭി പിതാക്കന്മാര്‍ക്ക് സ്വീകരണം, ദേവാലയ കൂദാശ, പൊതു സമ്മേളനം, വിശുദ്ധ കുര്‍ബാന സ്‌നേഹ വിരുന്ന് എന്നിവ ഒരുക്കിയിട്ടുണ്ട്.

 

ഗ്രെയ്ഗ് റോഡ്, ബ്രിട്ടന്‍ ഫെറി, നീത്ത്, വെയില്‍സ്, SA11 2YY




കൂടുതല്‍വാര്‍ത്തകള്‍.