CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 50 Minutes 41 Seconds Ago
Breaking Now

മൂന്നാമത്തെ കുട്ടിയ്ക്ക് വോട്ടവകാശവും സര്‍ക്കാര്‍ആനുകൂല്യവും നല്‍കരുത് ; ജനസംഖ്യാ നിയന്ത്രണത്തിന് ഉപദേശവുമായി രാംദേവ്

ഇങ്ങനെ നടപ്പാക്കിയാല്‍ മൂന്നാമത് ഒരു കുട്ടി വേണ്ടെന്ന് ജനം തീരുമാനിക്കുമെന്നും അവിടെ മതം പ്രശ്‌നമാകില്ലെന്നും രാംദേവ് പറഞ്ഞു

മൂന്നാമത് ജനിക്കുന്ന കുട്ടിയ്ക്ക് വോട്ട് അവകാശം നിഷേധിച്ച് രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ബാബാ രാംദേവ്. അടുത്ത 50 വര്‍ഷത്തിനിടെ ജനസംഖ്യ 150 കോടിയില്‍ കൂടുതലാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായുള്ള മുന്‍കരുതല്‍ രാജ്യത്തിനില്ല. അതിനാലാണ് ശക്തമായ നടപടി വേണ്ടതെന്നും ബാബാ രാംദേവ് വ്യക്തമാക്കി.

മൂന്നാമത് ജനിക്കുന്ന കുട്ടിയ്ക്ക് വോട്ട് അവകാശം നിഷേധിക്കുന്നതിന് ഒപ്പം സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യവും നല്‍കരുത്. ഇവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അനുവദിക്കരുത്. ഈ നടപടിയാണ് സര്‍ക്കാരില്‍നിന്ന് ഉണ്ടാകേണ്ടത്. ഇങ്ങനെ നടപ്പാക്കിയാല്‍ മൂന്നാമത് ഒരു കുട്ടി വേണ്ടെന്ന് ജനം തീരുമാനിക്കുമെന്നും അവിടെ മതം പ്രശ്‌നമാകില്ലെന്നും രാംദേവ് പറഞ്ഞു. രാജ്യത്ത് മദ്യ നിരോധനം കൊണ്ടുവരണമെന്നും ബാബാ രാംദേവ് ആവശ്യപ്പെട്ടു. ഗോക്കളെ വധിക്കുന്നതും നിര്‍ത്തണം .




കൂടുതല്‍വാര്‍ത്തകള്‍.