CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 19 Minutes 6 Seconds Ago
Breaking Now

പുതിയ ഇനം മാമ്പഴത്തിന് അമിത് ഷായുടെ പേരിട്ട് കര്‍ഷകന്‍

മാമ്പഴ കൃഷിയിലൂടെ രാജ്യത്തിന് തന്നെ മാതൃകയായ വ്യക്തിയാണ് ഈ കര്‍ഷകന്‍.

മാമ്പഴത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേരു നല്‍കി കര്‍ഷകന്‍. ബിജെപി ദേശീയ അധ്യക്ഷനോടുള്ള ആരാധനയാണ് പുതിയ ഇനം മാമ്പഴത്തിന് ഷായെന്ന് പേരിടാന്‍ കാരണമായത്. കൊല്‍ക്കത്തയിലേയും ലക്‌നൗവിലേയും തനത് മാവുകളുടെ ക്രോസില്‍ നിന്നാണ് ഏറെ രുചികരമായ ഷാ മാങ്ങ ഉണ്ടാക്കിയിരിക്കുന്നത്.

മാമ്പഴ കൃഷിയിലൂടെ രാജ്യത്തിന് തന്നെ മാതൃകയായ വ്യക്തിയാണ് ഈ കര്‍ഷകന്‍. മാംഗോ മാന്‍ എന്നറിയപ്പെടുന്ന ഹാജി ഖലിമുള്ളയാണ് വ്യത്യസ്തമായ സ്‌നേഹം അമിത് ഷായോട് പ്രകടിപ്പിച്ചത്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുള്ള വ്യക്തിയാണ് ഈ കര്‍ഷകന്‍.

ഭാരവും രുചിയുമുള്ള മാമ്പഴമാണിത്. ജനങ്ങളെ ഒരു കുടകീഴില്‍ അണിനിരത്താനുള്ള അമിത് ഷായുടെ മകവാണ് മാമ്പഴത്തിന് ഈ പേരു നല്‍കാന്‍ കാരണമെന്നും മാംഗോ മാന്‍ പറയുന്നു. 2015ല്‍ മോദിയുടെ പേരിലും മാമ്പഴം വിപണിയിലിറക്കിയിരുന്നു. മുന്നൂറോളം ഇനത്തിലുള്ള മാമ്പഴങ്ങളാണ് അദ്ദേഹം തോട്ടത്തില്‍ വിളയിക്കുന്നത് .

 




കൂടുതല്‍വാര്‍ത്തകള്‍.