CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 57 Minutes 16 Seconds Ago
Breaking Now

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ചികിത്സയിലുള്ള റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട് ; സൈന്യം മൂടിവയ്ക്കുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍

വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് അസര്‍ സൈനിക ആശുപത്രിയില്‍ ഡയാലിസിസ് ചികിത്സയിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. മാധ്യമങ്ങളല്ല പാകിസ്താനില്‍ നിന്നുള്ള ചില ട്വിറ്റര്‍ അക്കൗണ്ടുകളാണ് ആശുപത്രിയില്‍ നിന്ന് പുക ഉയരുന്നതിന്റെയടക്കം ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.

മാധ്യമങ്ങളെ പ്രദേശത്തേക്ക് കടക്കുന്നത് സൈന്യം നിരോധിച്ചിരിക്കുകയാണെന്നും സംഭവം മൂടിവെയ്ക്കാന്‍ ശ്രമം നടക്കുന്നതായും ക്വറ്റയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ അഹ്‌സാനുള്ള മിഅഖൈല്‍ ട്വീറ്റ് ചെയ്തു. മസൂദ് അസറിനെ ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ട്വീറ്റില്‍ ഇയാള്‍ പറയുന്നുണ്ട്.

സ്‌ഫോടനത്തിന് കാരണമെന്താണെന്ന് വ്യക്തമല്ലെങ്കിലും ചില അക്കൗണ്ടുകള്‍ ആക്രമണമാണ് നടന്നതെന്നും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് അസര്‍ സൈനിക ആശുപത്രിയില്‍ ഡയാലിസിസ് ചികിത്സയിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ദിവസേന ഡയാലിസിസ് നടത്തി വരികയാണ് അസറെന്ന് പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ സ്ഥീരികരിച്ചതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.