CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 44 Seconds Ago
Breaking Now

ചന്ദ്രബാബു നായിഡു എട്ടു കോടി മുടക്കി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട് ജഗന്‍ മോഹന്‍ റെഡ്ഡി

മുഖ്യമന്ത്രിയായിരുന്ന സമയത്ത് നായിഡു ഉപയോഗിച്ചിരുന്ന പ്രജാവേദിക ഇപ്പോള്‍ പ്രതിപക്ഷ നേതാവായി ഇരിക്കുമ്പോഴും ഉപയോഗിക്കാന്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് നായിഡു ആവശ്യപ്പെട്ടിരുന്നു.

ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു എട്ടുകോടിയോളം ചിലവാക്കി പണിത കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് നിലവിലെ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. ചന്ദ്രബാബു നായിഡുവിന്റെ വസതിയോട് ചേര്‍ന്ന് പണിത പ്രജാവേദികയെന്ന കെട്ടിടമാണ് പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടത്.

മുഖ്യമന്ത്രിയായിരുന്ന സമയത്ത് നായിഡു ഉപയോഗിച്ചിരുന്ന പ്രജാവേദിക ഇപ്പോള്‍ പ്രതിപക്ഷ നേതാവായി ഇരിക്കുമ്പോഴും ഉപയോഗിക്കാന്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് നായിഡു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജഗന്‍ ഇതിന് തയ്യാറായില്ല. നിയമാനുസൃതമല്ലാതെ പണിതിരിക്കുന്ന കെട്ടിടം സര്‍ക്കാര്‍ പൊളിച്ചു നീക്കുന്നുവെന്നാണ് ജഗന്റെ വാദം. 

മുമ്പ് കരുണാനിധി പണി കഴിപ്പിച്ച പുതിയ സെക്രട്ടേറിയേറ്റ് മന്ദിരം അധികാരത്തിലേറിയ ജയലളിത സര്‍ക്കാര്‍  ഒറ്റ രാത്രികൊണ്ട് സര്‍ക്കാര്‍ ആശുപത്രിയാക്കിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.