CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 54 Minutes 3 Seconds Ago
Breaking Now

ഹെല്‍മെറ്റ് ധരിക്കാത്തതിന് വണ്ടി തടഞ്ഞു ; ട്രാഫിക് പോലീസിനെ കയ്യേറ്റം ചെയ്ത് സ്ത്രീ

സോഷ്യല്‍മീഡിയയില്‍ പോലീസിനെ കൈയ്യേറ്റം ചെയ്യുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ വൈറലാണ്.

ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിലെത്തിയ സ്ത്രീയേയും പുരുഷനേയും തടഞ്ഞ ട്രാഫിക് പോലീസിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം. ഡല്‍ഹി മായാപുരിയിലാണ് സംഭവം. ഇരുവരും മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു.

സോഷ്യല്‍മീഡിയയില്‍ പോലീസിനെ കൈയ്യേറ്റം ചെയ്യുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ വൈറലാണ്. പോലീസ് കോണ്‍സ്റ്റബിള്‍ ഇവരുടെ വാഹനം തടഞ്ഞപ്പോള്‍ സ്ത്രീ ചാടിയിറങ്ങി വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നതും തള്ളിമാറ്റുന്നതും കാണാം. ഇവരുടെ സ്‌കൂട്ടറിന്റെ താക്കോല്‍ കോണ്‍സ്റ്റബിള്‍ ഊരിമാറ്റുന്നു. അതോടെ കയ്യിലിരുന്ന മൊബൈല്‍ ഉപയോഗിച്ച് സ്ത്രീ കോണ്‍സ്റ്റബിളിനെ അടിക്കുകയും ബലമായി താക്കോല്‍ തട്ടിയെടുക്കുകയും ചെയ്തു.

സ്‌കൂട്ടറില്‍ തിരികെ കയറികൊണ്ട് സഹോദരന്‍ മരിച്ചെന്നും അവിടേക്ക് വേഗം എത്തണമെന്നും വിളിച്ചു പറയുന്നുണ്ട്. സംഭവം നടന്നപ്പോള്‍ നിരവധി പേര്‍ റോഡില്‍ കാഴ്ചക്കാരുണ്ടായിരുന്നു. ഇതോടെ ഗതാഗത തടസ്സവും ഉണ്ടായി.




കൂടുതല്‍വാര്‍ത്തകള്‍.