CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 3 Minutes 19 Seconds Ago
Breaking Now

പീഡനത്തിന് പത്തുവര്‍ഷം ശിക്ഷ ; ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു

അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്. ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഇതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കകുയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അതേ പെണ്‍കുട്ടിയെ തന്നെ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാളെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. രാജ്‌കോട്ട് മാളവ്യനഗറിലാണ് സംഭവം.

നാലു വര്‍ഷം മുമ്പാണ് ആദ്യ സംഭവം നടന്നത്. 15 കാരിയെ പീഡിപ്പിച്ചതിന് 44 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പത്തുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്. ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഇതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കകുയായിരുന്നു. പുറത്തുപറഞ്ഞാല്‍ സഹോദരനേയും അച്ഛനേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. 19 കാരിയായ പെണ്‍കുട്ടി പക്ഷെ പോലീസില്‍ പരാതി നല്‍കി. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയ ശേഷമാണ് ഇയാളുടെ ക്രൂരത. സംഭവത്തില്‍ വീണ്ടും പ്രതിയെ അറസ്റ്റ് ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.