CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 26 Minutes 4 Seconds Ago
Breaking Now

വരദാനഫലങ്ങള്‍ വളര്‍ത്താന്‍ ഡാമിയന്‍ സ്റ്റെയിന്‍ നയിക്കുന്ന 'പ്രൊഫസി സ്‌കൂള്‍ ' സെപ്റ്റംബര്‍ 9 മുതല്‍

ബര്‍മിംങ്ഹാം:ലോകപ്രശസ്തനായ കത്തോലിക്ക കരിസ്മാസ്റ്റിക്  ശുശ്രൂഷകന്‍ ബ്രദര്‍ ഡാമിയന്‍ സ്റ്റെയിന്‍ നയിക്കുന്ന മൂന്ന് ദിവസത്തെ വരദാനഫലങ്ങളുടെ വളര്‍ച്ചാനുഭവത്തിലേക്ക് നയിക്കുന്ന പ്രത്യേക ശുശ്രൂഷ സെപ്റ്റംബര്‍ 9 മുതല്‍ 11 വരെ വെയില്‍സില്‍ നടക്കും . 

പ്രാര്‍ത്ഥനയിലും ആത്മീയ ശുശ്രൂഷാരംഗത്തും , വളര്‍ച്ചയും നിലനില്‍പ്പും ആഗ്രഹിക്കുന്ന ആര്‍ക്കും പങ്കെടുക്കാം. 

ഏതെങ്കിലും പ്രത്യേക മിനിസ്ട്രിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക്  അവരുടെ ശുശ്രൂഷാ വളര്‍ച്ചയ്ക്കുതകുന്ന തിയറി, പ്രാക്ടിക്കല്‍ സെഷനുകള്‍ ഉള്‍പ്പെടുന്നതാണ് പ്രൊഫസി സ്‌കൂള്‍ .

അത്യത്ഭുതകരമായ രോഗശാന്തിയും   വിടുതലുമാണ്   നാളിതുവരെ  ബ്രദര്‍ ഡാമിയന്റെ ശുശ്രൂഷകളില്‍  ദൈവിക ഇടപെടലുകളിലൂടെ  സാധ്യമായിക്കൊണ്ടിരിക്കുന്നത്  .  

 ആഗോള പ്രശസ്തമായ 'കോര്‍ ഏറ്റ് ലുമെന്‍ ക്രിസ്റ്റി ' എന്ന കാത്തലിക് കരിസ്മാറ്റിക് മിനിസ്ട്രിയുടെ സ്ഥാപകനായ ബ്രദര്‍ ഡാമിയന്റെ ശുശ്രൂഷകളില്‍  'ഇന്ന് വിതച്ചാല്‍ ഇന്ന് വിളവ് ' എന്നപോലെ ഓരോരുത്തരുടെയും വിശ്വാസ തീഷ്ണതയ്ക്കനുസൃതമായ ആത്മീയ വളര്‍ച്ചയും വിടുതലും, രോഗശാന്തിയും, അത്ഭുതങ്ങളുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് .

റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യുകെയാണ് പ്രൊഫസി സ്‌കൂളിന്റെ സംഘാടകര്‍.

ബുക്കിങ്ങിന് www.sehionuk.org/register എന്ന വെബ്‌സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം. താമസവും ഭക്ഷണവും ഉള്‍പ്പെടെ ഒരാള്‍ക്ക് 100 പൗണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 07456088413

07576751540

അഡ്രസ് 

കെഫെന്‍ലി പാര്‍ക്ക് കോണ്‍ഫറന്‍സ് സെന്റര്‍. 

ന്യൂടൗണ്‍ , വെയില്‍സ് 

SY 16 4 A J 

 

 




കൂടുതല്‍വാര്‍ത്തകള്‍.