CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 20 Minutes 41 Seconds Ago
Breaking Now

കര്‍താന്‍പൂര്‍ ഇടനാഴിയില്‍ പാക് നിലപാടുകളില്‍ സംശയമുണ്ട്; പദ്ധതി ഇമ്രാന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പാക് സൈന്യം സിദ്ദുവിനെ അറിയിച്ചു; ചോദ്യങ്ങളുമായി ക്യാപ്റ്റന്‍

കര്‍താന്‍പൂര്‍ ഇടനാഴിക്ക് പിന്നില്‍ പാക് സൈന്യവും, ഐഎസ്‌ഐയും ആണെന്നാണ് പഞ്ചാബ് മുഖ്യന്‍ ഭയക്കുന്നത്

ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് തുറക്കുന്ന കര്‍താന്‍പൂര്‍ ഇടനാഴി സിഖ് വംശജരെ സംബന്ധിച്ച് സന്തോഷപ്രദമായ കാര്യമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ഒരു സിഖുകാരനെന്ന നിലയില്‍ സന്തോഷിക്കുമ്പോഴും, 70 വര്‍ഷങ്ങള്‍ക്ക് ശേഷം പൊടുന്നനെ പാകിസ്ഥാന്‍ ഇതിന് തയ്യാറാകുന്നതില്‍ സംശയങ്ങളുണ്ടെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. 

കര്‍താന്‍പൂര്‍ ഇടനാഴിക്ക് പിന്നില്‍ പാക് സൈന്യവും, ഐഎസ്‌ഐയും ആണെന്നാണ് പഞ്ചാബ് മുഖ്യന്‍ ഭയക്കുന്നത്. പുതിയ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് തന്നെ പദ്ധതി പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ബജ്വ സ്ഥിരീകരിച്ചിരുന്നതായി അദ്ദേഹം പറയുന്നു. 

'ഇടനാഴി തുറക്കുന്നത് ഐഎസ്‌ഐയുടെ കളിയാണെന്നാണ് തോന്നുന്നത്. ഇമ്രാന്‍ ഖാന്‍ അധികാരം ഏല്‍ക്കുന്ന ദിവസം നവജ്യോത് സിംഗ് സിദ്ദുവിനെ വിളിച്ചു. ഇതിന് മുന്‍പ് തന്നെ ജനറല്‍ ബജ്വ ഇടനാഴി തുറക്കുന്ന കാര്യം സിദ്ദുവിനെ അറിയിച്ചിരുന്നു. പാക് സൈന്യം ഇതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയെന്നത് സംശയകരമാണ്', ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. 

പാകിസ്ഥാന്‍ നമ്മുടെ ആളുകളെ കൊല്ലുന്നത് നിര്‍ത്തുന്നത് വരെ അവിടേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. സിദ്ദുവിന് കര്‍താന്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിലേക്ക് ഇമ്രാന്‍ ഖാന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.