CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 4 Minutes 11 Seconds Ago
Breaking Now

മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ഫോണ്‍ ചാര്‍ജു ചെയ്യാന്‍ വച്ചശേഷം തൊട്ടടുത്ത് കിടന്നുറങ്ങിയ യുവാവാണ് മരിച്ചത്.

ഒഡീഷയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഗുണ പ്രധാന്‍ (22) ആണ് മരിച്ചത്. പാരദ്വീപില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.

ഫോണ്‍ ചാര്‍ജു ചെയ്യാന്‍ വച്ചശേഷം തൊട്ടടുത്ത് കിടന്നുറങ്ങിയ യുവാവാണ് മരിച്ചത്. കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ മറ്റ് മൂന്നു പേരും യുവാവിനൊപ്പം കിടന്നുറങ്ങിയിരുന്നു. എന്നാല്‍ ഗുണ പ്രധാന്റെ തലയ്ക്ക് സമീപമാണ് മൊബൈല്‍ ഫോണ്‍ ചാര്‍ജു ചെയ്യാന്‍ വച്ചിരുന്നത്. സംഭവ സ്ഥലത്തു തന്നെ മരിച്ചു.

നയാഗഡ് ജില്ലയിലെ റാന്‍പുര്‍ സ്വദേശിയാണ് മരിച്ച യുവാവ്. ട്രക്ക് ഉടമകളുടെ സംഘടന നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മ്മാണ ജോലികള്‍ക്കാണ് യുവാവ് ഇവിടെ എത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.