CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 51 Seconds Ago
Breaking Now

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം വരുന്നതിനെതിരെ റിതീഷ് ദേശ്മുഖ്

മഹാരാഷ്ട്രയില്‍ വിജയിച്ച കോണ്‍ഗ്രസ് പ്രതിനിധികളുടെ സഹോദരന്‍ കൂടിയാണ് റിതീഷ്.

മഹാരാഷ്ട്ര ഒരു സര്‍ക്കാര്‍ ഭരണത്തിന് അര്‍ഹമായിരുന്നെന്ന് നടന്‍ റിതീഷ് ദേശ്മുഖ്. സംസ്ഥാനത്ത് രാഷ്ട്പതി ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയായിയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മഹാരാഷ്ട്രയില്‍ വിജയിച്ച കോണ്‍ഗ്രസ് പ്രതിനിധികളുടെ സഹോദരന്‍ കൂടിയാണ് റിതീഷ്.

'എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഞാന്‍ നിരീക്ഷിക്കുകയായിരുന്നു. ആദ്യത്തെ ഊഹം, ബി.ജെ.പിയും ശിവസേനയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയും എന്‍.സി.പിയും കോണ്‍ഗ്രസും പ്രതിപക്ഷത്തിരിക്കുകയും ചെയ്യും എന്നായിരുന്നു. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല. കാര്യങ്ങള്‍ മാറി. ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു. ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണറോട് സമയം ചോദിച്ചു. എന്നാല്‍ അവര്‍ക്ക് ആവശ്യത്തിന് സമയം ലഭിച്ചില്ല. ഞാന്‍ വിചാരിക്കുന്നത് അവര്‍ രാഷ്ട്രപതി ഭരണത്തിന് താല്‍പ്പര്യപ്പെടുകയായിരുന്നുവെന്നാണ്. എന്നാല്‍ സംസ്ഥാനം ഒരു സര്‍ക്കാര്‍ ഭരണം അര്‍ഹിക്കുന്നുണ്ടായിരുന്നു. രാജ്യത്തെ ഒരു പൗരനെന്ന നിലയില്‍ സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തെ സര്‍ക്കാര്‍ ഭരണം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.' റിതീഷ് ദേശ്മുഖ് പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്ന അമിത് ദേശ്മുഖ്, ധീരജ് ദേശ്മുഖ് എന്നിവരുടെ സഹോദരനാണ് റിതീഷ് ദേശ്മുഖ്.

 

നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.