CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 23 Minutes 7 Seconds Ago
Breaking Now

പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു ; 47 മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി

മണ്ണില്‍ നിന്ന് കുഞ്ഞിനെ ലഭിക്കുമ്പോള്‍ 1.1 കിലോഗ്രാം മാത്രമായിരുന്നു ഭാരം

ജീവനോടെ കുഴിച്ചുമൂടി 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ജീവന്‍ തിരിച്ചുപിടിച്ച് പെണ്‍കുഞ്ഞ്. കഴിഞ്ഞമാസം യുപിയിലെ ബറേലിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇപ്പോള്‍ കുഞ്ഞ് അപകട നില തരണം ചെയ്തു. മൃതദേഹം മറവ് ചെയ്യാന്‍ കുഴിയെടുത്തപ്പോഴാണ് ബാഗില്‍ ്ടക്കം ചെയ്ത നിലയില്‍ ജീവനോടെ കുഞ്ഞിനെ കണ്ടെത്തിയത്.

മണ്ണില്‍ നിന്ന് കുഞ്ഞിനെ ലഭിക്കുമ്പോള്‍ 1.1 കിലോഗ്രാം മാത്രമായിരുന്നു ഭാരം. ഇപ്പോള്‍ കുപ്പിപ്പാലു കുടിച്ചു തുടങ്ങി.പൂര്‍ണ വളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങള്‍ക്ക് ഓക്‌സിജന്‍ അധികം വേണ്ടത്തതാണ് കുഞ്ഞിന്റെ ജീവന് രക്ഷയായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വളര്‍ച്ചയെത്താതെ ജനിച്ചതിനാല്‍ കുഞ്ഞിനെ കുഴിച്ചുമൂടിയതാകാമെന്നും പോലീസ് പറയുന്നു. ഇതുവരെ കുഞ്ഞിനെ തേടി ആരും എത്തിയിട്ടില്ല. ദത്തെടുക്കാന്‍ താല്‍പര്യം കാട്ടി പലരും അധികൃതരെ സമീപിച്ചിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.