CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 11 Minutes 51 Seconds Ago
Breaking Now

മുസ്ലീം വിരുദ്ധ പൗരത്വ ബില്‍ ശിവസേന അനുകൂലിക്കാത്തതില്‍ കോണ്‍ഗ്രസിന് സന്തോഷമുണ്ടെന്ന് ചിദംബരം

ബില്‍ സംബന്ധിച്ച് പാര്‍ട്ടി ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കാത്തതിനാല്‍ പിന്തുണയ്ക്കില്ലെന്നായിരുന്നു ശിവസേന സ്വീകരിച്ച നിലപാട്.

മുസ്ലീം വിരുദ്ധ പൗരത്വ ബില്ലിനെ അനുകൂലിച്ച് ശിവസേന വോട്ട് ചെയ്യാത്തതില്‍ കോണ്‍ഗ്രസിന് സന്തോഷമുണ്ടെന്ന് മുതിര്‍ന്ന നേതാവ് പി ചിദംബരം. രാജ്യസഭയില്‍ പൗരത്വ ബില്ലിനെ അനുകൂലിച്ച് ശിവസേന എംപിമാര്‍ വോട്ട് ചെയ്തിരുന്നില്ല. ബില്‍ സംബന്ധിച്ച് പാര്‍ട്ടി ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കാത്തതിനാല്‍ പിന്തുണയ്ക്കില്ലെന്നായിരുന്നു ശിവസേന സ്വീകരിച്ച നിലപാട്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ അധികാരത്തിലെത്തിയതോടെയാണ് ശിവസേന മാറി ചിന്തിച്ചത്. എന്നാല്‍ ലോക്‌സഭയില്‍ ബില്ലിനെ ശിവസേന അംഗീകരിച്ചു. ഇതിനെതിരെ രാഹുല്‍ ഗാന്ധി പരോക്ഷ വിമര്‍ശനവുമായി രംഗത്തുവന്നനിരുന്നു. ഇപ്പോഴിതാ ഞങ്ങള്‍ ശിവസേനയുടെ പുതിയ നിലപാടില്‍ സന്തുഷ്ടരാണെന്ന് ചിദംബരം പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.