CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 58 Minutes 4 Seconds Ago
Breaking Now

പേനയെ ചൊല്ലി വഴക്ക് ; സഹപാഠിയെ വിദ്യാര്‍ത്ഥിനി തല്ലിക്കൊന്നു

ബുധനാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

പേനയ്ക്ക് വേണ്ടിയുള്ള വഴക്കിനെ തുടര്‍ന്ന് സഹപാഠി 8ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി. പായല്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത പോലീസ് മാതാപിതാക്കളേയും സഹോദരനേയും അറസ്റ്റ് ചെയ്തു. കൊലപാതകം മറച്ചുവച്ചതിനും പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് നടപടി.

ജയ്പൂരിലെ ചക്‌സു എന്ന സ്ഥലത്താണ് സംഭവം. സ്‌കൂളിന് സമീപത്തുള്ള നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപത്തുവച്ചാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ബുധനാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

അന്വേഷണത്തില്‍ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും പോലീസ് മൊഴിയെടുത്തു. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പരീക്ഷയ്ക്കിടെ പായലും മറ്റൊരു പെണ്‍കുട്ടിയും പേനയെ ചൊല്ലി വഴക്കിട്ടിരുന്നു. പായലിന്റെ പേന സഹപാഠിയായ പെണ്‍കുട്ടി എടുത്തതോടെയാണ് വഴക്കുണ്ടായത്. പേന നഷ്ടമായതിനെ കുറിച്ച് പറഞ്ഞ് പായലിനെ സുഹൃത്തുക്കള്‍ കളിയാക്കി. സുഹൃത്തുക്കള്‍ക്കൊപ്പം പെണ്‍കുട്ടിയും പായലിനെ അധിക്ഷേപിച്ചു. നിശബ്ദയായി പരീക്ഷ എഴുതിയ പായല്‍ വീട്ടിലേക്ക് മടങ്ങി.പിന്നീട് സഹപാഠിയുടെ വീട്ടിലെത്തി വഴക്കിട്ടു. ഇതിനിടെ പെണ്‍കുട്ടി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പായലിനെ തല്ലി കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം വലിച്ചിഴച്ച് വീടിന്റെ താഴെ കൊണ്ടുപോയി ഇട്ടു. സംഭവം പെണ്‍കുട്ടി അമ്മയോടും സഹോദരനോടും പറഞ്ഞു. ഇരുവരും ചേര്‍ന്ന് പായലിന്റെ മൃതദേഹം കല്ലുകെട്ടി കുളത്തില്‍ താഴ്ത്തി. പിന്നീട് അച്ഛനെ അറിയിച്ചു. അച്ഛന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത് സ്‌കൂളിന്റെനിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു. മൃതദേഹം അന്ത്യകര്‍മ്മം ചെയ്യാതിരുന്നാല്‍ മകള്‍ക്ക് ശാപം കിട്ടുമെന്ന് ഭയന്നാണ് മാതാപിതാക്കള്‍ മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തത്.




കൂടുതല്‍വാര്‍ത്തകള്‍.