CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 58 Seconds Ago
Breaking Now

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ; അഭിജിത് ബാനര്‍ജിക്ക് ഡി ലിറ്റ് നല്‍കിയ ചടങ്ങില്‍ പങ്കെടുക്കാനാകാതെ ബംഗാള്‍ ഗവര്‍ണര്‍ മടങ്ങി

വിദ്യാര്‍ത്ഥികള്‍ സിഎഎ എന്‍ആര്‍സി വിരുദ്ധ പോസ്റ്ററുകള്‍ കയ്യില്‍ ഏന്തി, കറുത്ത പതാകകള്‍ വീശി 'ഗോ ബാക്ക്' മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി.

ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറിനെ നസ്രുല്‍ മഞ്ചയില്‍ നടന്ന കൊല്‍ക്കത്ത സര്‍വകലാശാലയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ ചൊവ്വാഴ്ച തടഞ്ഞു. ഇതേ തുടര്‍ന്ന് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാന്‍ ആവാതെ മടങ്ങി.

സംസ്‌കാരവും സഭ്യതയും വിട്ടുവീഴ്ച ചെയ്തവര്‍ സ്വയം വിലയിരുത്തല്‍ നടത്തണം എന്ന് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ധന്‍ഖര്‍ പറഞ്ഞു.

ഉച്ചയ്ക്ക് 12.30 ഓടെ ഗവര്‍ണര്‍ വേദിയിലെത്തിയ ഉടന്‍ വിദ്യാര്‍ത്ഥികള്‍ സിഎഎ എന്‍ആര്‍സി വിരുദ്ധ പോസ്റ്ററുകള്‍ കയ്യില്‍ ഏന്തി, കറുത്ത പതാകകള്‍ വീശി 'ഗോ ബാക്ക്' മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി.

ധന്‍ഖര്‍ നേരെ നസ്രുല്‍ മഞ്ച ഗ്രീന്‍ റൂമിലേക്ക് പോയി. അവിടെ വെച്ച് നോബല്‍ സമ്മാന ജേതാവും ചൊവ്വാഴ്ച യൂണിവേഴ്‌സിറ്റി ഓണററി ഡി ലിറ്റ് നല്‍കി ആദരിച്ച അഭിജിത് ബാനര്‍ജിയെ കണ്ടു. പരിപാടി ആരംഭിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് മറ്റൊരു സംഘം വിദ്യാര്‍ത്ഥികള്‍ വേദിയിലെത്തി ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി.ഇതോടെ മടങ്ങി.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെ പ്രതിനിധിയാണ് ജഗദീപ് ധന്‍ഖര്‍ എന്നും , കൊല്‍ക്കത്ത സര്‍വകലാശാലയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലെന്ന് പ്രതിഷേധക്കാര്‍ അവകാശപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.