CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 51 Minutes 49 Seconds Ago
Breaking Now

ക്ലിഫ്ടന്‍ രൂപത സീറോ മലബാര്‍ ഫാമിലി മീറ്റ് ജൂണ്‍ 15 ന് ബ്രിസ്റ്റോൾ ഗ്രീൻ വേ സെന്റെറിൽ

ബ്രിസ്റ്റോളിന് ഇനി ധന്യതയുടെ ദിനങ്ങള്‍ .ക്ലിഫ്ടന്‍ രൂപതയുടെ പ്രഥമ സീറോ മലബാര്‍ കുടുംബ സംഗമത്തിനായി ബ്രിസ്‌റ്റോള്‍ ഒരുങ്ങുന്നു.

ജൂണ്‍ പതിനഞ്ചാം തീയ്യതി രാവിലെ പത്തു മണിക്ക് ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ ചേരുന്ന കുടുംബ സംഗമത്തിന്റെ ഉദ്ഘാടനവും , തുടർന്ന് നടക്കുന്ന ദിവ്യ ബലിയുടെ മുഖ്യ കാർമ്മികത്വവും ക്ലിഫ്ടന്‍ രൂപതാ ബിഷപ്പ് റൈറ്റ് റവ. ഡെക്ലാന്‍ ലാംഗ് നിര്‍വഹിക്കും.

തുടർന്ന് സീറോ മലബാര്‍ സഭയുടെ വിശ്വാസ ചരിത്ര പാരമ്പര്യങ്ങളെ വിളിച്ചോതുന്ന വിവിധ പരിപാടികള്‍ നടക്കും. ബ്രിസ്റ്റോള്‍ ,ബാത്ത്, ചെല്‍ട്ടന്‍ഹാം, ഗ്ലോസ്റ്റര്‍ , സാലിസ്‌ബെറി, സ്വിണ്ടൻ , ടോണ്ടന്‍ , വെസ്റ്റണ്‍ സൂപ്പര്‍ മെയര്‍ , യോവിൽ എന്നി പ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന അഞ്ഞൂറിലേറെ വരുന്ന കുടുംബങ്ങളുടെ കൂട്ടായ്മയായ ക്ലിഫ്ടന്‍ ഡയോസിസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ പ്രഥമ സംരംഭമാണ് ഈ സംഗമം.

രൂപതയില്‍ സേവനമനുഷ്ഠിക്കുന്ന ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി (കോ ഓര്‍ഡിനേറ്റര്‍ ), ഫാ. സജി നീണ്ടൂര്‍ എം എസ് എഫ് എസ്, ഫാ. സിറിൽ എടമന എസ് ഡി ബി, ഫാ. ജോയ് വയലില്‍ സി എസ് ടി, ഫാ. സണ്ണി പോൾ, എം എസ് എഫ് എസ് എന്നിവരും സന്യാസിനികളും ഒമ്പതു കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള അല്‍മായ പ്രതിനിധികളും ചേര്‍ന്ന സംഘാടക സമിതിയാണ് ഈ സംഗമത്തിന് നേതൃത്വം നല്‍കുന്നത്.

ക്രിസ്തുവിന്റെ വചന സന്ദേശ സാക്ഷിയും ഭാരതത്തിന്റെ അപ്പസ്‌തോലനുമായ വി.തോമാശ്ലീഹാ അടിത്തറ പാകിയ സീറോ മലബാര്‍ സഭയുടെ പൂര്‍വികരാല്‍ കെടാതെ സൂക്ഷിച്ച വിശ്വാസ ദീപ്തി കൂടുതല്‍ ജ്വലിപ്പിക്കുവാനും അതുവഴി ആ സത്യത്തിന്റെ വെളിച്ചം പുതിയ തലമുറകളിലേക്ക് പകര്‍ന്നു നല്‍കുകയുമാണ് ഈ കൂട്ടായ്മയിലൂടെ  ലക്ഷ്യമിടുന്നത്. ഈ മഹത്തായ ദൗത്യത്തില്‍ പങ്കാളികളാകുവാന്‍ , ഈ ധന്യ മുഹൂര്‍ത്തത്തില്‍ സജീവ സാന്നിധ്യമാകാന്‍ ക്ലിഫ്ടണ്‍ രൂപതയിലെ എല്ലാ സീറോ മലബാര്‍ വിശ്വാസികളെയും അഭ്യുദയ കാംക്ഷികളെയും പ്രത്യേകം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ജോര്‍ജ് സെബാസ്റ്റ്യൻ (ഇവന്റ് കോഡിനേറ്റര്‍ ) - 07883093766




കൂടുതല്‍വാര്‍ത്തകള്‍.