CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 18 Minutes Ago
Breaking Now

ഗ്ലോസ്റ്ററിൽ പരിശുദ്ധ കന്യാമറിയത്തി-ന്റെയും മാർതോമാശ്ലീഹാ-യുടെയും തിരുനാൾ ആഘോഷങ്ങൾ ജൂണ്‍ 2 ഞായറാഴ്ച്ച.

ഗ്ലോസ്റ്ററിലെ മാറ്റ്സണ്‍ സെന്റ്‌. അഗസ്റ്റിൻ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും മാർതോമാശ്ലീഹായുടെയും തിരുനാളാഘോഷങ്ങൾ ജൂണ്‍ 2 നു നടത്തപ്പെടും.

ഗ്ലോസ്റ്ററിലെ മാറ്റ്സണ്‍ സെന്റ്‌. അഗസ്റ്റിൻ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും മാർതോമാശ്ലീഹായുടെയും തിരുനാളാഘോഷങ്ങൾ ജൂണ്‍ 2 നു ഭക്തിപൂർവ്വം ആഘോഷിക്കുന്നു. തിരുനാൾ ദിവസമായ ജൂണ്‍ രണ്ടിന് ഒരു മണിയ്ക്ക് കൊടിയേറ്റ്, തുടർന്ന് ആഘോഷമായ പാട്ട് കുർബാന, പ്രദക്ഷിണം, ലദീഞ്ഞ്, പരിശുദ്ധ കുർബാനയുടെ ആശിർവാദം തുടങ്ങിയവ റവ. ഫാ. പോൾ വെട്ടിക്കാട്ട് , ഫാ. സക്കറിയാസ് കാഞ്ഞൂപറമ്പിൽ, ഫാ. ബിനു പാലയ്ക്കാപ്പള്ളി, ഫാ. സിറിൽ ജോണ്‍ ഇടമന, റവ. ഡീക്കൻ ജോസഫ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതായിരിക്കും.

ജീവകാരുണ്യ പ്രവർത്തനത്തിന്റെ അപ്പസ്തോലനായ ഫാ. ഡേവിഡ്‌ ചിറമേലിന്റെ സാന്നിധ്യം ഒരു പ്രത്യേക ദൈവാനുഗ്രഹമായിരിക്കും. 

തിരുനാൾ ദിനത്തിലെ തിരു കർമ്മങ്ങളിലും തിരു വചന പ്രഘോഷങ്ങളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും കമ്മിറ്റി അംഗങ്ങൾ ആയ മൈക്കിൾ തൈപ്പറമ്പിൽ, ഫിലിപ്പ് കണ്ടോത്ത്, ടോമി കെ. സി. ഡെയ്‌സി ഫ്രാൻസിസ്, ജോജി തോമസ്‌, ജെഫിൻ ചാണ്ടി, ബേബി ജോർജ് എന്നിവർ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

അഡ്രസ്സ് :

സെന്റ്‌. അഗസ്റ്റിൻ ചർച്ച്,

മാറ്റ്സണ്‍ ലൈൻ, മാറ്റ്സണ്‍

ഗ്ലോസ്റ്റർ 

GL4 6DT       




കൂടുതല്‍വാര്‍ത്തകള്‍.