CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 32 Minutes 17 Seconds Ago
Breaking Now

നോര്ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന്റെ വിജയത്തിനായി സന്ദർലാണ്ടിൽ നൈറ്റ് വിജില്‍ ജൂണ്‍ 7 ന്

സന്ദർലാണ്ട്: ജൂലൈ 26, 27 (വെള്ളി,ശനി) തിയതികളിൽ  സന്ദർലാണ്ടിൽവെച്ച് അണക്കര മരിയൻ റിട്രീറ്റ് സെന്റെറിലെ ബഹു. ഫാ. ഡോമിനിക് വെള്ളമനാല്ലിന്റെ നേതൃത്വത്തിൽ നടക്കുന്ന അഞ്ചാം നോര്ത്ത് ഈസ്റ്റ്  കണ്‍വെന്‍ഷന്റെ  വിജയത്തിനായി സന്ദർലാണ്ട് സെ.ജോസെഫ്സ് ദേവാലയത്തിൽ വെച്ച് ജൂണ്‍ 7 വെള്ളിയാഴ്ച നൈറ്റ് വിജില്‍ നടത്തപെടുന്നു.സെന്റ്‌ ജോസെഫ്സ് പ്രാർഥനാഗ്രൂപ്പ് നേതൃത്വം കൊടുക്കുന്ന പ്രാര്ത്ഥനാ ശുശ്രൂക്ഷയിൽ ജപമാല,വചനപ്രഘോഷണം, രോഗശാന്തിപ്രാർത്ഥന,കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന തുടങ്ങിയവ ഉണ്ടായിരിക്കും. വൈകുന്നേരം ഏഴിന് വിശുദ്ധ കുരബാനയോടെ തുടങ്ങുന്ന പ്രാർത്ഥനകള്‍ ഒരുമണിക്ക് അവസാനിക്കും. പരിശുദ്ധ കുര്ബാനയുടെ സാന്നിധ്യത്തില്‍ നടക്കുന്ന പ്രാര്ത്ഥാനാശുശ്രുക്ഷയില്‍ പങ്കെടുത്തു പരിശുദ്ധാത്മ ചൈതന്യത്താല്‍ നിറയാന്‍ ഏവരെയും യേശു നാമത്തില്‍ ക്ഷണിക്കുന്നു. 

ദേവാലയത്തിന്റെ അഡ്രസ്‌: സെന്റ്‌. ജോസെഫ്സ് ചര്ച്ച്,സന്ദർലാണ്ട്- SR4 6HP  ‍ സമയം:  7 .00 pm to 1 .00 am , ജൂണ്‍ 7  , വെള്ളി . 




കൂടുതല്‍വാര്‍ത്തകള്‍.