CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 51 Minutes 28 Seconds Ago
Breaking Now

PYPA യു കെ & അയർലണ്ടിന് പുതിയ നേതൃത്വം

ലണ്ടൻ -ഇന്ത്യ പെന്തകോസ്തൽ ചർച്ചിന്റെ യുവജന സംഘടനയായ  പെന്തകോസ്തൽ യങ്ങ് പീപ്പിൾസ്‌  അസോസിയേഷൻ(PYPA )നു പുതിയ നേതൃത്വം.ഈ കഴിഞ്ഞ ഐ പി സി റീജിയൻ കണ്‍വൻഷന്റെ പ്രത്യേക സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡണ്ട് പാസ്റ്റെർ മനോജ്‌ അബ്രഹാം ,വൈസ് പ്രസിഡണ്ട് പാസ്റ്റെർ സീജോ ജോയ്, സെക്രട്ടറി ബ്ര. ജോവിൻ ജോർജ്, ജോയിന്റ് സെക്രട്ടറി ബ്ര.എബിൻ എബ്രഹാം,ട്രഷറർ ബ്ര.ജോസ് തോമസ്‌ കൂടാതെ എട്ടംഗ കൌണ്‍സിൽ മെമ്പർമാരെയും തിരഞ്ഞെടുത്തു .പുതിയ ഭാരവാഹികളെ റവ.ഡോ. കെ .സി.ജോണ്‍ അനുഗ്രഹിച്ചു പ്രാർഥിച്ചു.

പുതിയ പ്രവർത്തന വർഷത്തിൽ യുവജനങ്ങളെ ആത്മീയമായി മുന്നോട്ട് നയിക്കാനും അവരെ ദൈവവേലയിൽ താല്പ്പര്യം ഉള്ളവരായിത്തീർക്കേണ്ടതിനും ചാരിറ്റി പ്രവർത്തനങ്ങൾ,യുത്ത് ക്യാമ്പ്‌ ,മ്യൂസിക്‌ നൈറ്റ്‌ ,ടാലെന്റ്റ്‌ ടെസ്റ്റ്‌ ,പരസ്യ യോഗങ്ങൾ എന്നിവ നടത്താനും തീരുമാനിച്ചു.ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം 2013 ആഗസ്റ്റ്‌ 31 നു കേംബ്രിഡ്ജ് ഐ പി സി ചർച്ചിൽ നടത്താൻ തീരുമാനിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.