CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 56 Minutes 4 Seconds Ago
Breaking Now

ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയക്ക് ലണ്ടന്‍ ഹീത്രോ എയര്‍പ്പോര്‍ട്ടില്‍ ഊഷ്മള വരവേല്‍പ്പ്

സീറോ മലങ്കര കത്തോലിക്ക സഭയുടെ മൂന്നാമത് യു കെ നാഷണല്‍ കണ്‍വന്‍ഷനില്‍ മുഖ്യ അതിഥിയായി എത്തിച്ചേര്‍ന്ന മലങ്കര കത്തോലിക്കാ സഭ പരിശുദ്ധ സുന്നഹദോസിന്റെ സെക്രട്ടറിയും തിരുവല്ല അതിഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റെവ. ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയക്ക് ലണ്ടന്‍ ഹീത്രോ എയര്‍പ്പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി.


 വൈകിട്ട് 8 മണിക്ക് എത്തിച്ചേര്‍ന്ന അഭിവന്ദ്യ പിതാവിനെ മലങ്കര കത്തോലിക്ക സഭയുടെ ചാപ്ലെയിനും കോര്‍ഡിനേറ്ററുമായ ഫാ. ഡാനിയേല്‍ കുളങ്ങര യു കെ യില്‍ നിന്നുള്ള സിനഡല്‍ കമ്മീഷന്‍ മെമ്പര്‍ റോണി ജേക്കബ്, ലണ്ടന്‍ സെന്റ് ജോസഫ് മിഷന്‍ സെക്രട്ടറി ജോസഫ് പുത്തന്‍പറമ്പില്‍, ലണ്ടന്‍ സെന്റ് ആന്റണീസ്് മിഷന്‍ സെക്രട്ടറി എബ്രഹാം പ്ലാംമൂട്ടില്‍ ട്രസ്റ്റി ഷാജി ജോര്‍ജ്ജ്, ലണ്ടന്‍ എം സി വൈ എം ഭാരവാഹികള്‍, ലൂട്ടണ്‍ സെന്റ് ജോര്‍ജ്ജ് മിഷന്‍ ഭാരവാഹികള്‍ മറ്റ് ഭാരവാഹികള്‍ അനേകം വിശ്വാസികള്‍ എന്നിവര്‍ ചേര്‍ന്ന് സീകരിച്ചാനയിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.