CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 33 Minutes 43 Seconds Ago
Breaking Now

ഇനി കെയറര്‍ വിസയില്‍ യുകെയിലേക്ക് പറക്കുമ്പോള്‍ 'സ്വപ്‌നങ്ങള്‍' കുറച്ച് കണ്ടാല്‍ മതി! മാര്‍ച്ച് 11 സമയപരിധി അവസാനിച്ചു; ഇനി സ്‌കില്‍ഡ് വര്‍ക്കര്‍ വിസാ ആപ്ലിക്കേഷനില്‍ കെയര്‍ വര്‍ക്കറായി ജോലി നേടുന്നവര്‍ക്ക് ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് പരിപൂര്‍ണ്ണ വിലക്ക്

11 മാര്‍ച്ചിന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനും യുകെയില്‍ ഇവര്‍ക്കൊപ്പം താമസിക്കാനും കഴിയും

കഴിഞ്ഞ വര്‍ഷത്തെ വിസകളുടെ എണ്ണം കാര്യമായി കുതിച്ചുയര്‍ന്നതിന് പിന്നില്‍ ഒരു കാരണമാണ് എടുത്ത് പറയാന്‍ ഉണ്ടായിരുന്നത്. അത് കെയര്‍ വര്‍ക്കര്‍മാരുടെയും, അവരുടെ ഡിപ്പന്‍ഡന്റ്‌സിന്റെയും കുത്തൊഴുക്കാണ്. സ്റ്റുഡന്റ് വിസകളുടെ ശോഭ മങ്ങിയതോടെയാണ് കെയര്‍ വര്‍ക്കര്‍ വിസയില്‍ മലയാളികള്‍ അടക്കം കൂട്ടത്തോടെ യുകെയിലേക്ക് പറന്നത്. എന്നാല്‍ ഇത് ബ്രിട്ടന്റെ നെറ്റ് മൈഗ്രേഷനില്‍ വരുത്തിവെച്ച ആഘാതവും ചെറുതല്ല. 

സ്‌കില്‍ഡ് വര്‍ക്കര്‍ വിസാ ആപ്ലിക്കേഷനിലൂടെ കെയര്‍ വര്‍ക്കറായി അപേക്ഷിക്കുന്നവര്‍ക്ക് പങ്കാളികളെയും, കുട്ടികളെയും കൂടെക്കൂട്ടാന്‍ അനുവദിച്ചിരുന്ന നിയമമാണ് ബ്രിട്ടീഷ് ഇമിഗ്രേഷന്‍ നയങ്ങളുടെ ഭാഗമായി അവസാനിപ്പിച്ചത്. ഇതോടെ 2024 മാര്‍ച്ച് 11 മുതല്‍, അതായത് ഇന്നലെ മുതല്‍ ഈ വിസാ റൂട്ട് പ്രകാരം അപേക്ഷിക്കുന്നവര്‍ക്ക് ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരാന്‍ അനുമതി പൂര്‍ണ്ണമായും അവസാനിച്ചു. 

11 മാര്‍ച്ചിന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനും യുകെയില്‍ ഇവര്‍ക്കൊപ്പം താമസിക്കാനും കഴിയും. പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങള്‍ ഇംഗ്ലണ്ടിലെ കെയര്‍ വര്‍ക്കര്‍മാരെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇംഗ്ലണ്ടിലെ ഹെല്‍ത്ത് & സോഷ്യല്‍ കെയറിന് കീഴില്‍ സ്വതന്ത്ര റെഗുലേറ്ററുടെ മേല്‍നോട്ടത്തിലുള്ള എംപ്ലോയര്‍ക്കൊപ്പം ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. 

കുടുംബത്തെ ഒഴിവാക്കി യുകെയിലേക്ക് വരേണ്ടി വരുന്നത് കെയര്‍ മേഖലയുടെ ശോഭയും കുടിയേറ്റക്കാരുടെ മനസ്സില്‍ കുറയുകയാണ്. ഇത് സംബന്ധിച്ച് യൂണിയനുകള്‍ മൂന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് കെയര്‍ മേഖലയിലെ ശമ്പളം വളരെ താഴ്ന്നതാണ്. ഈ ഘട്ടത്തില്‍ ഭാവിയിലെ മറ്റ് അവസരങ്ങള്‍ ഇല്ലാതാകുന്നതോടെ വിദേശ ജോലിക്കാരെ ഇതിലേക്ക് എത്രത്തോളം ലഭിക്കുമെന്ന സംശയം വ്യാപകമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.