CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 30 Minutes 6 Seconds Ago
Breaking Now

'ഇന്ത്യക്കാര്‍ക്ക് കയറാന്‍ സ്ഥലമില്ലേ?'; ആ നാട്ടിലേത് പോലെ ട്രെയിനിന്റെ മുകളില്‍ കയറിക്കൊള്ളാന്‍ ഉപദേശിച്ച് ടോറി ഡോണര്‍ ഫ്രാങ്ക് ഹെസ്റ്റര്‍; ലേബര്‍ നേതാവ് ഡയാന്‍ ആബട്ടിനെ കണ്ടാല്‍ എല്ലാ കറുത്തവരെയും വെറുക്കുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

പ്രധാനമന്ത്രി ഋഷി സുനാക് ഉള്‍പ്പെടെ ഹെസ്റ്റര്‍ നടത്തിയ പ്രസ്താവനകള്‍ വംശീയവും, തെറ്റായതുമാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ഡോണറായ ഫ്രാങ്ക് ഹെസ്റ്റര്‍ വംശീയമായ തമാശകള്‍ പുറപ്പെടുവിക്കുന്നത് പതിവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. തന്റെ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച യോഗത്തില്‍ ഇന്ത്യക്കാരെ വംശീയമായി പരിഹസിക്കാനും ഇയാള്‍ തയ്യാറായെന്നാണ് വിവരം. 

'ഇന്ത്യക്കാര്‍ക്ക് സ്ഥലം കിട്ടിയില്ലെങ്കില്‍' എന്ന വാക്യം ഉപയോഗിച്ച ഹെസ്റ്റര്‍ തന്റെ ജീവനക്കാരോട് ട്രെയിന് മുകളില്‍ കയറാനാണ് ആവശ്യപ്പെട്ടത്. വംശീയമായ പല തമാശകളും താന്‍ പറയാറുണ്ടെന്നും യോഗത്തില്‍ ഇയാള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ടോറികള്‍ക്ക് 10 മില്ല്യണ്‍ പൗണ്ടാണ് ഫ്രാങ്ക് ഹെസ്റ്റര്‍ സംഭാവ്‌ന നല്‍കിയത്. 

മലേഷ്യയിലേക്കുള്ള യാത്രയില്‍ അവരെ കുറിച്ചുള്ള ഇത്തരം തമാശകള്‍ കണ്ടെത്താന്‍ ശ്രമിച്ചെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫീനിക്‌സ് പാര്‍ട്ണര്‍ഷിപ്പ് എന്ന പേരില്‍ പ്രധാനപ്പെട്ട ഹെല്‍ത്ത്‌കെയര്‍ ടെക്‌നോളജി സ്ഥാപനമാണ് ഹെസ്റ്റര്‍ നടത്തുന്നത്. എന്‍എച്ച്എസിനും, ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിനുമായി കരാര്‍ ജോലികള്‍ ചെയ്യുന്ന സ്ഥാപനമാണ് ഇത്. 

2019-ല്‍ തന്റെ മുന്‍ ജീവനക്കാര്‍ വംശീയ അധിക്ഷേപം നടത്തിയതിനെ കുറിച്ച് സംസാരിക്കാനായി വിദേശ ജോലിക്കാരുടെ യോഗം വിളിച്ച ഹെസ്റ്റര്‍ കൂടുതല്‍ അപമാനിക്കുകയാണ് ചെയ്തതെന്ന് ഇപ്പോള്‍ വ്യക്തമാകുന്നു. ലീഡ്‌സിലെ ഹോഴ്‌സ്‌ഫേര്‍ത്തിലുള്ള ടിപിപി ആസ്ഥാനത്ത് വിളിച്ച യോഗത്തിലാണ് ഇന്ത്യക്കാരെ കുറിച്ചുള്ള വംശീയ തമാശ പറഞ്ഞത്. 

ഇത്തരം തമാശകള്‍ പറയുന്നതിലൂടെ രസം കാണുകയും, കമ്പനിയില്‍ സന്തോഷിക്കുകയുമാണ് വേണ്ടതെന്നാണ് ഹെസ്റ്റര്‍ ഉപദേശിച്ചത്. ലേബര്‍ നേതാവ് ഡയാന്‍ ആബട്ടിനെ കണ്ടാല്‍ എല്ലാ കറുത്ത സ്ത്രീകളെയും വെറുത്ത് പോകുമെന്നും ഇയാള്‍ മൊഴിഞ്ഞു. ഇപ്പോള്‍ പ്രധാനമന്ത്രി ഋഷി സുനാക് ഉള്‍പ്പെടെ ഹെസ്റ്റര്‍ നടത്തിയ പ്രസ്താവനകള്‍ വംശീയവും, തെറ്റായതുമാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.