CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 31 Minutes 30 Seconds Ago
Breaking Now

ഇനി നീതിയുടെ കാലം! സബ് പോസ്റ്റ്മാസ്റ്റര്‍മാരെ മോഷ്ടാക്കളാക്കി മുദ്രകുത്തിയ വിധിയെഴുത്തുകള്‍ അപ്പാടെ റദ്ദാക്കുന്നു; ശിക്ഷകള്‍ എഴുതിത്തള്ളുന്ന നിയമനിര്‍മ്മാണവുമായി മന്ത്രിമാര്‍; ചീത്തപ്പേര് മാറുന്നത് നിരവധി ഇന്ത്യക്കാര്‍ക്ക്!

ശിക്ഷാവിധികള്‍ റദ്ദാക്കിയവര്‍ക്ക് അപേക്ഷിച്ച് 28 ദിവസത്തിനകം 163,000 പൗണ്ട് ഇടക്കാല തുക ലഭിക്കും

ഹൊറിസോണ്‍ തട്ടിപ്പ് സമയത്ത് പ്രോസിക്യൂട്ട് ചെയ്യപ്പെട്ട നൂറുകണക്കിന് പോസ്റ്റ് ഓഫീസ് ഓപ്പറേറ്റര്‍മാരുടെ ശിക്ഷാവിധികള്‍ റദ്ദാക്കുന്ന നിയമനിര്‍മ്മാണവുമായി മന്ത്രിമാര്‍. വര്‍ഷങ്ങളായി മോഷ്ടാക്കളെന്ന ശാപം അനാവശ്യമായി തലയില്‍ ചുമന്നവര്‍ക്കാണ് ഒടുവില്‍ ആശ്വാസം ലഭിക്കുന്നത്. നിരവധി ഇന്ത്യക്കാരും സോഫ്റ്റ്‌വെയര്‍ പിഴവിന്റെ പേരില്‍ മോഷ്ടാക്കളായി സമൂഹത്തില്‍ ഒറ്റപ്പെട്ടിരുന്നു. ഏറെ വൈകിയെങ്കിലും ഇവരെ തേടി ഒടുവില്‍ നീതി എത്തുകയാണ്. 

പോസ്റ്റ് ഓഫീസ് ബിസിനസ്സില്‍ നിന്നും കാണാതായ പണത്തിന്റെ പേരില്‍ മോഷണം, തട്ടിപ്പ്, വ്യാജ അക്കൗണ്ടിംഗ് തുടങ്ങിയ കേസുകളില്‍ നടത്തിയ വിധിയെഴുത്തുകളാണ് നിയമനിര്‍മ്മാണം അവതരിപ്പിക്കുന്നതോടെ ഓട്ടോമാറ്റിക്കായി ഇല്ലാതാകുന്നത്. 1996 മുതല്‍ 2018 വരെ കാലയളവില്‍ ഇംഗ്ലണ്ടിലും, വെയില്‍സിലുമായി പോസ്റ്റ്ഓഫീസും, ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസും കൊണ്ടുവന്ന പ്രോസിക്യൂഷനുകളെയാണ് ഇത് ബാധിക്കുക. 

ഒരിക്കലും ശിക്ഷിക്കപ്പെടുകയോ, പോസ്റ്റ് ഓഫീസിന് എതിരായി നിയമനടപടി സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ക്കും ഗവണ്‍മെന്റ് നഷ്ടപരിഹാരം നല്‍കും. ഇതോടെ അന്വേഷണം നേരിടുകയും, ശിക്ഷിക്കപ്പെടാതിരിക്കുകയും ചെയ്തവര്‍ക്കും പോസ്റ്റ് ഓഫീസിന്റെ ഹൊറിസോണ്‍ ഷോര്‍ട്ട്‌ഫോള്‍ സ്‌കീം വഴി 75,000 പൗണ്ട് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകും. 

ശിക്ഷാവിധികള്‍ റദ്ദാക്കിയവര്‍ക്ക് അപേക്ഷിച്ച് 28 ദിവസത്തിനകം 163,000 പൗണ്ട് ഇടക്കാല തുക ലഭിക്കും. ഇതിന് ശേഷം 600,000 പൗണ്ട് നഷ്ടപരിഹാരം ഉറപ്പിക്കുകയോ, വ്യക്തിപരമായി കേസ് പരിഗണിക്കുകയോ ചെയ്യാം. ഹൊറിസോണ്‍ സോഫ്റ്റ്‌വെയറില്‍ പണം നഷ്ടമായെന്ന് തെറ്റായി കാണിച്ചതിന്റെ പേരിലാണ് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ മോഷ്ടാക്കളാക്കപ്പെട്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.