CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 30 Minutes 35 Seconds Ago
Breaking Now

ഗര്‍ഭകാലത്ത് കുഞ്ഞിനെ നഷ്ടമായാല്‍ ഇനി പെയ്ഡ് ലീവ്; ജീവനക്കാര്‍ക്ക് ആശ്വാസ കരങ്ങളുമായി എന്‍എച്ച്എസ് ഇംഗ്ലണ്ട്; ഗര്‍ഭം അലസിയാല്‍ അമ്മയ്ക്ക് 10 ദിവസവും, പിതാവിന് 5 ദിവസവും ശമ്പളത്തോടെ ഓഫ്

ഗര്‍ഭം അലസിയ ശേഷം ജോലിയില്‍ മടങ്ങിയെത്തുന്നവര്‍ക്ക് സ്‌പെഷ്യലിസ്റ്റ് പിന്തുണ ഉറപ്പാക്കും

ഗര്‍ഭകാലത്തിന്റെ ആദ്യ 24 ആഴ്ചയ്ക്കിടെ ഗര്‍ഭം അലസിയാല്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട്. സ്ത്രീകള്‍ക്ക് 10 ദിവസം വരെ പെയ്ഡ് ലീവ് ലഭിക്കുമ്പോള്‍ പങ്കാളിക്ക് അഞ്ച് ദിവസത്തെ അവധിയും ലഭിക്കും. ആറ് മാസത്തിന് ശേഷം ഗര്‍ഭം അലസിയാല്‍ ഇവര്‍ക്ക് പെയ്ഡ് മറ്റേണിറ്റി ലീവ് തുടരും. 

കഴിഞ്ഞ വര്‍ഷം ഹംബര്‍ ടീച്ചിംഗ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് സ്വീകരിച്ച നയമാണ് ദേശീയ തലത്തില്‍ നടപ്പാക്കുന്നത്. വെയില്‍സിലെ എന്‍എച്ച്എസും സമാനമായ പദ്ധതി പരിഗണിക്കുമെന്ന് വ്യക്തമാക്കി. നിലവില്‍ യുകെയില്‍ 24 ആഴ്ച മുന്‍പ് ഗര്‍ഭം അലസിയാല്‍ മറ്റേണിറ്റിക്ക് അവകാശമില്ല. കൂടാതെ രക്ഷിതാക്കളുടെ രീതിയിലുള്ള ആശ്വാസത്തിന് പോലും സമയം അനുവദിക്കാറില്ല. 

ടെസ്‌കോ, ലിഡില്‍, ജോണ്‍ ലൂയിസ്, സാന്‍ടാന്‍ഡര്‍ പോലുള്ള വലിയ കമ്പനികള്‍ ഇത് ഓഫര്‍ ചെയ്യുന്നു. ഇതോടെ സിക്ക് പേ എടുക്കാന്‍ പലരും നിര്‍ബന്ധിതമാകും, ഈ ഘട്ടത്തിലാണ് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പിന്തുണ നല്‍കാനായി ഈ നയം സ്വീകരിക്കുന്നത്. അപ്പോയിന്റ്‌മെന്റ്, സ്‌കാന്‍, ടെസ്റ്റ്, മാനസിക ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള ചികിത്സകള്‍ എന്നിവയെല്ലാം നയത്തില്‍ പരിഗണിക്കും. 

ഗര്‍ഭം അലസിയ ശേഷം ജോലിയില്‍ മടങ്ങിയെത്തുന്നവര്‍ക്ക് സ്‌പെഷ്യലിസ്റ്റ് പിന്തുണ ഉറപ്പാക്കും. ബര്‍മിംഗ്ഹാം വുമണ്‍സ് & ചില്‍ഡ്രന്‍സ് എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ട്രസ്റ്റില്‍ പരീക്ഷണം നടത്തിയതില്‍ നിന്നും ഈ നയം ജീവനക്കാരെ ട്രസ്റ്റിനൊപ്പം ജോലി ചെയ്യാന്‍ ഇരട്ടി പ്രേരണ നല്‍കുന്നതായി തിരിച്ചറിഞ്ഞിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.