CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 37 Minutes 5 Seconds Ago
Breaking Now

തീവ്രവാദികളാകുന്ന കുട്ടികള്‍! കഴിഞ്ഞ വര്‍ഷം തീവ്രവാദി ബന്ധമുള്ള കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലായത് 42 കുട്ടികള്‍; ചെറുപ്രായത്തില്‍ കുട്ടികള്‍ക്ക് വഴിതെറ്റുന്നുവെന്ന് ഭീതിജനകമായ മുന്നറിയിപ്പ്; അറസ്റ്റുകളില്‍ 31% വര്‍ദ്ധന

തീവ്രവാദ കുറ്റകൃത്യങ്ങളില്‍ 244 തടവുകാരാണ് നിലവില്‍ ജയിലുകളിലുള്ളത്

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ബ്രിട്ടനില്‍ നിന്നും യാത്ര ചെയ്ത പെണ്‍കുട്ടികള്‍ക്ക് 15, 16 വയസ്സ് മാത്രമായിരുന്നു പ്രായം. വീട്ടുകാരുടെയും, നാട്ടുകാരുടെയും കണ്ണുവെട്ടിച്ച് ഇവര്‍ ഐഎസ് തീവ്രവാദികളുടെ ജിഹാദി വധുവായി മാറി. ഇവരില്‍ ചിലര്‍ കൊല്ലപ്പെട്ടു. ഈ പ്രായത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ഇവരെ ആകര്‍ഷിച്ചത് ഓണ്‍ലൈന്‍ ലോകമാണ്. 

വര്‍ദ്ധിച്ച തോതില്‍ കുട്ടികള്‍ ഇപ്പോള്‍ തീവ്രവാദ കുറ്റകൃത്യങ്ങളിലേക്ക് ചെന്നുപെടുന്നുവെന്നാണ് ഭയപ്പെടുത്തുന്ന കണക്കുകള്‍ തെളിയിക്കുന്നത്. തീവ്രവാദി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പോലീസ് തടവിലാക്കിയ 219 പേരില്‍ 42 പേര്‍ കുട്ടികളായിരുന്നു. ഇതൊരു റെക്കോര്‍ഡ് കൂടിയാണ്. A majority 65 per cent are locked up for Islamist extremist views, while 26 per cent held extreme right-wing ideologies

ഓണ്‍ലൈന്‍ തീവ്രവാദവത്കരണത്തിന് ചെറിയ കുട്ടികള്‍ ഇരകളാകുന്നുവെന്നാണ് ഇതില്‍ നിന്നും ആശങ്ക ഉയരുന്നത്. 2023-ല്‍ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ നടന്ന അറസ്റ്റുകളില്‍ 31 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2017-ല്‍ വെസ്റ്റ്മിന്‍സ്റ്റര്‍, മാഞ്ചസ്റ്റര്‍ അരീനാസ ലണ്ടന്‍ ബ്രിഡ്ജ് അക്രമങ്ങളെ തുടര്‍ന്ന് 467 പേരെ അറസ്റ്റ് ചെയ്ത ശേഷമുള്ള ഉയര്‍ന്ന തോതിലാണ് കഴിഞ്ഞ വര്‍ഷത്തെ അറസ്റ്റുകളുടെ എണ്ണം. 

ഇതില്‍ 61 പേര്‍ക്കെതിരെ കുറ്റം ചുമത്തുകയും, 98 പേര്‍ അന്വേഷണവിധേയമായി ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. അറസ്റ്റിലായ പകുതി ആളുകളും വെള്ളക്കാരാണ്, 34 ശതമാനം പേര്‍ ഏഷ്യന്‍ വംശജരുമാണ്. 2001 സെപ്റ്റംബര്‍ മുതല്‍ അറസ്റ്റിലായവരില്‍ 62.9 ശതമാനം പേരും ബ്രിട്ടീഷുകാരാണ്. 

തീവ്രവാദ കുറ്റകൃത്യങ്ങളില്‍ 244 തടവുകാരാണ് നിലവില്‍ ജയിലുകളിലുള്ളത്. 65 ശതമാനം പേരെ ഇസ്ലാമിക തീവ്രവാദ നിലപാടുകളുടെ പേരിലാണ് അകത്താക്കിയത്. 26 ശതമാനം പേരാകട്ടെ തീവ്രവത് ആശയങ്ങളും പേരില്‍ അകത്ത് കിടക്കുന്നവരാണ്. 




കൂടുതല്‍വാര്‍ത്തകള്‍.