CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 35 Minutes 33 Seconds Ago
Breaking Now

യുകെ ആശ്രിത വീസ നിയന്ത്രണം ; എന്‍എച്ച്എസിനെ ഒഴിവാക്കിയതില്‍ മലയാളികള്‍ക്ക് ആശ്വാസം

യുകെയിലെ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ നേരിട്ട് നടത്തുന്ന നിയമനം ആയതിനാല്‍ അനധികൃതമായി ഏജന്‍സി ഫീസ് നല്‍കേണ്ടതും ഇല്ല.

യുകെയില്‍ മാര്‍ച്ച് 11 മുതല്‍ കെയറര്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആശ്രിത വീസ ലഭിക്കില്ലെന്ന നിയമം നിലവില്‍ വന്നതോടെ ആശ്രിത വീസ നിയന്ത്രണത്തില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ എന്‍എച്ച്എസ് ജീവനക്കാരില്‍ ആശ്രിത വീസ നിയന്ത്രണമില്ലാത്തത് മലയാളികളുടെ കുടിയേറ്റത്തെ ബാധിക്കില്ലെന്ന് കരുതപ്പെടുന്നു. യോഗ്യതയുള്ള നഴ്‌സുമാര്‍ക്ക് ഇപ്പോഴും യുകെയിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ ജോലി ലഭിക്കുന്നുണ്ട്. യുകെയിലെ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ നേരിട്ട് നടത്തുന്ന നിയമനം ആയതിനാല്‍ അനധികൃതമായി ഏജന്‍സി ഫീസ് നല്‍കേണ്ടതും ഇല്ല.

യുകെയില്‍ ആശ്രിത വീസ ലഭിക്കുന്നതിന് നടപ്പിലാക്കിയ കുറഞ്ഞ ശമ്പള പരിധിയില്‍ എന്‍എച്ച്എസ് ജീവനക്കാരെ ഉള്‍പ്പെടുത്താത്തതാണ് കേരളത്തില്‍ നിന്നുള്ളവരുടെ കുടിയേറ്റത്തെ ബാധിക്കാത്തതിന് കാരണം. അതിനാല്‍ എന്‍എച്ച്എസില്‍ ജോലി ലഭിക്കുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സിങ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭര്‍ത്താവിനെയോ ഭാര്യയെയോ കുട്ടികളെയോ മറ്റ് ആശ്രിതരെയോ യുകെയിലേക്ക് കൊണ്ടുവരാനും കൂടെ താമസിപ്പിക്കാനും അനുമതിയുണ്ട്. 

യുകെയിലെ സ്വകാര്യ കെയര്‍ ഹോമുകളില്‍ മാര്‍ച്ച് 11 ന് മുമ്പ് അപേക്ഷിച്ചിട്ടുള്ളവരില്‍ ഹോം ഓഫീസ് അംഗീകരിച്ചവര്‍ക്ക് തുടര്‍ന്നും ആശ്രിതരെ കൊണ്ടുവരാനുള്ള അനുമതിയുണ്ട്. എന്നാല്‍ അതിന് ശേഷമുള്ള അപേക്ഷകളെ ആശ്രിത വിസയ്ക്കായി പരിഗണിക്കില്ല.




കൂടുതല്‍വാര്‍ത്തകള്‍.