CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 36 Minutes 59 Seconds Ago
Breaking Now

എന്‍എച്ച്എസ് മാനസികാരോഗ്യ കേന്ദ്രത്തില്‍ പതിനായിരക്കണക്കിന് ലൈംഗിക അതിക്രമങ്ങള്‍ ; ജീവനക്കാരും സഹ രോഗികളും ക്രൂരത കാണിക്കുന്നു ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

റേപ്പ് ക്രൈസസ് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് എന്ന സംഘടന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്.

ഒരു വശത്ത് എന്‍എച്ച്എസ് മികച്ച സേവനം നല്‍കി രാജ്യത്തിന് അഭിമാനം നല്‍കുമ്പോള്‍ മറ്റൊരു പുറം ഞെട്ടിക്കുന്നതാണ്. യുകെയിലെ രോഗികളുടെ നീണ്ട കാത്തിരിപ്പ് എപ്പോഴും ചര്‍ച്ചയാകാറുണ്ട്.

എന്‍എച്ച്എസ് മാനസികാരോഗ്യ ആശുപത്രികളില്‍ 20000 ഓളം രോഗികള്‍ക്ക് ലൈംഗീക അതിക്രമം നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

2019 മുതലുള്ള കാലയളവില്‍ ഇംഗ്ലണ്ടിലെ 30 ലധികം വരുന്ന മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ് 20000 ലധികം ലൈംഗീക ദുരുപയോഗം, ഉപദ്രവം, ബലാത്സംഗ പരാതികള്‍ എന്നിവയുണ്ടായത്.

അക്രമം നടത്തിയവരില്‍ ജീവനക്കാരും സഹരോഗികളും ഉള്‍പ്പെടുന്നുവെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വിവരം. റേപ്പ് ക്രൈസസ് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് എന്ന സംഘടന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്.

പരാതികള്‍ ഉയര്‍ന്നെങ്കിലും വേണ്ട രീതിയില്‍ അന്വേഷണം നടക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ സംവിധാനത്തില്‍ വ്യാപക സുരക്ഷാ പ്രശ്ങ്ങള്‍ ഉയരുന്നത് ഞെട്ടലുണ്ടാക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.