CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 26 Minutes 6 Seconds Ago
Breaking Now

ഋഷി-ബോറിസ് വൈരത്തില്‍ മഞ്ഞുരുകുന്നു; അടുത്ത തെരഞ്ഞെടുപ്പ് വിജയിച്ച് കയറിയാല്‍ പ്രധാനമന്ത്രി ആരെന്ന് രഹസ്യ യോഗത്തില്‍ ചര്‍ച്ച; ചെങ്കോട്ടയില്‍ ബോറിസ് പ്രചരണത്തിന് തിരികൊളുത്തിയേക്കും

സമാധാന കരാര്‍ ഒപ്പിക്കാന്‍ കഴിഞ്ഞാല്‍ ബോറിസ് ചെങ്കോട്ടയില്‍ പ്രചരണത്തിന് ഇറങ്ങുമെന്നാണ് പ്രതീക്ഷ

രാഷ്ട്രീയത്തില്‍ എക്കാലത്തും ഒരാള്‍ ശത്രുവല്ലെന്ന് പറയാറുണ്ട്. ഈ നിയമം ഒരിക്കല്‍ കൂടി പ്രകടമാക്കി ഋഷി സുനാക്-ബോറിസ് ജോണ്‍സണ്‍ വൈരത്തില്‍ മഞ്ഞുരുകുന്നതായി റിപ്പോര്‍ട്ട്. ഋഷിയും, ബോറിസും അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2022 ഒക്ടോബറില്‍ സമാനമായ ചര്‍ച്ചകള്‍ നടത്തി 18 മാസത്തിന് ശേഷമാണ് മഞ്ഞ് ഉരുകുന്നത്. ആ ഘട്ടത്തില്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് ഋഷി ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാല്‍ 18 മാസങ്ങള്‍ക്ക് ഇപ്പുറം ടോറികളുടെ നില അത്ര ഭദ്രമല്ല. ലേബര്‍ പാര്‍ട്ടി വലിയ ലീഡ് നിലനിര്‍ത്തുന്നു. ഈ ഘട്ടത്തില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് വമ്പന്‍ തിരിച്ചുവരവ് നടത്താന്‍ ബോറിസ് അനിവാര്യ ഘടകമായി മാറുകയാണ്. 

തെരഞ്ഞെടുപ്പ് പ്രചരണത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവ് നടത്താനാണ് ബോറിസ് തയ്യാറെടുക്കുന്നത്. ഋഷിയെ സഹായിക്കാന്‍ ബോറിസ് ഇപ്പോള്‍ ഉപാധികളില്ലാതെ തയ്യാറുമാണ്. അതേസമയം ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഋഷിയും, ബോറിസും കുശല സന്ദേശങ്ങള്‍ അയയ്ക്കുന്നതല്ലാതെ, കൃത്യമായി സംസാരിച്ചിട്ടില്ല. The meeting between Boris Johnson and Rishi Sunak after Liz Truss announced her resignation sounds like it's from a Cold War thriller

ഉക്രെയിന്‍ അധിനിവേശത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ സംയുക്ത ഇന്‍സ്റ്റാഗ്രാം പോസ്റ്റ് എഴുതിയതോടെയാണ് വൈരം ഒതുങ്ങുന്നുവെന്ന് കൂടുതല്‍ വ്യക്തമായത്. കഴിഞ്ഞ മാസം വെനസ്വേലയിലേക്ക് യാത്ര ചെയ്ത ബോറിസ് അവിടുത്തെ പ്രസിഡന്റ് നിക്കോളാസ് മദുരോയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത് വിദേശ സെക്രട്ടറി ഡേവിഡ് കാമറൂണിന് സജീവ പിന്തുണ അറിയിക്കാനായിരുന്നു. 

സമാധാന കരാര്‍ ഒപ്പിക്കാന്‍ കഴിഞ്ഞാല്‍ ബോറിസ് ചെങ്കോട്ടയില്‍ പ്രചരണത്തിന് ഇറങ്ങുമെന്നാണ് പ്രതീക്ഷ. ഈ സീറ്റുകള്‍ പിടിച്ചുനിര്‍ത്താന്‍ ഋഷി ബുദ്ധിമുട്ടുകയുമാണ്. ടോറികള്‍ പരാജയം മണക്കുമ്പോള്‍ ബോറിസ് ഇതില്‍ തലവെച്ച് കൊടുക്കുമോയെന്ന് സംശയിക്കുന്ന നേതാക്കളുമുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.