CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 32 Minutes 22 Seconds Ago
Breaking Now

ടോറി പാര്‍ട്ടിയില്‍ ആശങ്കയും, ദുരിതവുമേറുന്നു; നേതാവിനെ മാറ്റാനുള്ള ശബ്ദത്തിന് ബലേമറുന്നു; തെരഞ്ഞെടുപ്പിന് മുന്‍പ് നേതൃമാറ്റം നടത്തുന്നത് മണ്ടത്തരമാകുമെന്ന നിലപാടിന് ചാഞ്ചാട്ടം; കസേര ഉറപ്പിക്കാന്‍ 3 കാരണങ്ങളുമായി ഋഷി

നേതാവിനെ തെരഞ്ഞെടുപ്പിന് മുന്‍പ് മാറ്റുന്നത് മണ്ടത്തരമാകുമെന്ന് ബോറിസ്, ട്രസ് അനുകൂലികള്‍ നേരത്തെ ചിന്തിച്ചിരുന്നു

ഋഷി സുനാകിനെ സംബന്ധിച്ച് ഈയാഴ്ച സുപ്രധാനമാണ്. പാര്‍ട്ടിയിലെ തന്റെ അപ്രമാദിത്വത്തിന് ഇടിവ് നേരിടുമ്പോള്‍ മൂന്ന് സുപ്രധാന കാര്യങ്ങള്‍ രക്ഷയ്ക്ക് എത്തുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നു. സമ്പദ് വ്യവസ്ഥയെ കുറിച്ച് നടത്തുന്ന പ്രസംഗം, കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ടോറി എംപിമാര്‍ക്ക് മുന്നില്‍ ഹാജരാകല്‍, ഇതേ ദിവസം പുറത്തുവരുന്ന പുതിയ പണപ്പെരുപ്പ നിരക്ക് എന്നിവയാണ് ഇത്. 

പണപ്പെരുപ്പ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന 2 ശതമാനത്തിന് അടുത്തേക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവയെല്ലാം ചേര്‍ന്ന് പ്രധാനമന്ത്രി പദത്തിന് സുരക്ഷിതത്വം നല്‍കുമെന്നാണ് സുനാകിന്റെ മോഹം. ടോറി പാര്‍ട്ടിക്ക് ഉള്ളില്‍ ആശങ്കയും, അമര്‍ഷവും പുകയുമ്പോള്‍ നേതാവിനെ മാറ്റുന്ന കാര്യത്തില്‍ ശബ്ദം ഉയരുന്നതായാണ് സര്‍വ്വെകളും പറയുന്നത്. Sunak, Truss and Johnson – UK's 3 PMs from last 10 weeks – reunite at  Remembrance Sunday service

കാര്യങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ നേതൃമാറ്റത്തിന് സാധ്യത കാണുന്നുണ്ടെങ്കിലും 50% സാധ്യത മാത്രമാണ് സീനിയര്‍ നേതാക്കള്‍ പറയുന്നത്. മേയ് 2ന് നടക്കുന്ന ലോക്കല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ ഈ ചര്‍ച്ചകള്‍ സജീവമാകും. മോഡറേറ്റ് എംപിമാര്‍ക്ക് ഇടയിലുണ്ടായ പിന്തുണയും സുനാകിന് കൈമോശം വരികയാണ്. ചെങ്കോട്ടയിലെ എംപിമാര്‍ നേരത്തെ തന്നെ പ്രധാനമന്ത്രിയെ കൈവിട്ടിരുന്നു. 

നേതാവിനെ തെരഞ്ഞെടുപ്പിന് മുന്‍പ് മാറ്റുന്നത് മണ്ടത്തരമാകുമെന്ന് ബോറിസ്, ട്രസ് അനുകൂലികള്‍ നേരത്തെ ചിന്തിച്ചിരുന്നു. എന്നാല്‍ പോളുകളില്‍ മുന്നേറ്റം അകന്ന് നില്‍ക്കുമ്പോള്‍ ഇവര്‍ മാറിചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. പെന്നി മോര്‍ഡന്റിനെ ഒത്തുതീര്‍പ്പ് നേതാവാക്കി മാറ്റാനുള്ള ആലോചനകളും സജീവമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.