CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 32 Minutes 39 Seconds Ago
Breaking Now

റുവാന്‍ഡ നാടുകടത്തല്‍ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം പാളി; പിയേഴ്‌സ് ആവശ്യപ്പെട്ട 10 ഭേദഗതികളും തള്ളി; അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വിമാനങ്ങള്‍ പറക്കുമെന്ന് പ്രതീക്ഷ വാനോളം

ആദ്യത്തെ 300 അഭാര്‍ത്ഥി അപേക്ഷകരെ അയയ്ക്കാന്‍ നികുതിദായകര്‍ക്ക് 2 മില്ല്യണ്‍ പൗണ്ട് വീതം ചെലവ് വരുമെന്നാണ് നാഷണല്‍ ഓഡിറ്റ് ഓഫീസ്

കുടിയേറ്റക്കാരെ തുരത്താന്‍ ഗവണ്‍മെന്റ് പ്രതീക്ഷയോടെ മുന്നോട്ട് വെയ്ക്കുന്ന റുവാന്‍ഡ നാടുകടത്തല്‍ പ്ലാനില്‍ മാറ്റങ്ങള്‍ വരുത്താനുള്ള പിയേഴ്‌സിന്റെ ശ്രമങ്ങള്‍ തള്ളി എംപിമാര്‍. ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗങ്ങള്‍ നിര്‍ദ്ദേശിച്ച 10 ഭേദഗതികളാണ് എംപിമാര്‍ തള്ളിയത്. ഇതോടെ സ്പ്രിംഗ് സീസണില്‍ കുടിയേറ്റക്കാരെ നാടുകടത്താനുള്ള വിമാനങ്ങള്‍ പറക്കുമെന്ന പ്രതീക്ഷ സജീവമാക്കാന്‍ ഋഷി സുനാകിന് സാധിച്ചു. The Commons showdown this evening

ഇനി ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ രണ്ടാം വരവ് വരുമ്പോള്‍ കൂടുതല്‍ മാറ്റങ്ങള്‍ ആവശ്യമാണോയെന്ന് പിയേഴ്‌സ് തീരുമാനിക്കും. ആഭ്യന്തര, അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കുന്നുവെന്നും, റുവാന്‍ഡയെ സുരക്ഷിത ഇടമായി പ്രഖ്യാപിക്കാനുമുള്ള ആവശ്യകതകളാണ് പിയേഴ്‌സ് മുന്നോട്ട് വെച്ചത്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം എംപിമാര്‍ തള്ളി. 

അഭയാര്‍ത്ഥി അപേക്ഷകരെയും, അഭയാര്‍ത്ഥികളെയും സ്വീകരിക്കുന്ന സുദീര്‍ഘമായ ചരിത്രമാണ് റുവാന്‍ഡയ്ക്ക് ഉള്ളതെന്ന് ഹോം ഓഫീസ് മന്ത്രി മൈക്കിള്‍ ടോംലിന്‍സണ്‍ പറഞ്ഞു. 255-നെതിരെ 312 വോട്ടുകള്‍ക്കാണ് എംപിമാര്‍ ഭേദഗതികള്‍ തള്ളിയത്.  അതേസമയം ബഹിരാകാശത്തേക്ക് ആറ് പേരെ എത്തിക്കുന്നതിലും ചെലവേറിയതാണ് ഗവണ്‍മെന്റിന്റെ റുവാന്‍ഡ സ്‌കീമെന്ന് ലേബര്‍ എംപി നീല്‍ കോയല്‍ പരിഹസിച്ചു.

ആഫ്രിക്കന്‍ രാജ്യത്തേക്ക് ആദ്യത്തെ 300 അഭാര്‍ത്ഥി അപേക്ഷകരെ അയയ്ക്കാന്‍ നികുതിദായകര്‍ക്ക് 2 മില്ല്യണ്‍ പൗണ്ട് വീതം ചെലവ് വരുമെന്നാണ് നാഷണല്‍ ഓഡിറ്റ് ഓഫീസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയത്. എന്നിരുന്നാലും റുവാന്‍ഡ ബില്‍ സുനാക് ഭരണകൂടത്തെ സംബന്ധിച്ച് സുപ്രധാനമാണ്. കുടിയേറ്റക്കാരെ നാടുകടത്താന്‍ കഴിയുന്നില്ലെന്നത് ഭരണകൂടത്തിന്റെ പരാജയമായാണ് വിലയിരുത്തുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.